അത്ഭുതകരമായ തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും അനേകം അസാധാ രണകഥകള്‍ ക്രിക്കറ്റിന് പറയാനുണ്ട്. ഒടിഞ്ഞ കയ്യുമായി കളിച്ച ഗ്രെയിം സ്മിത്ത്, കാന്‍ സറില്‍ നിന്നും കരകയറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയ യുവ്‌രാജ് സിംഗ് തുട ങ്ങിയവര്‍ ഒന്നോ രണ്ടോ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവരൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥയ്ക്ക് അരികില്‍ പോലും എത്തില്ല. മരണത്തിന് 15 വര്‍ഷത്തിന് ശേഷം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് താരമാണ് അദ്ദേഹം.
ഹാരി ലീയുടെ കഥ ഒന്നാംലോകമഹായുദ്ധവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 1890 ല്‍ ജനിച്ച ഹാരി ലീ കുടുംബത്തിലെ മൂത്ത മകനായിരുന്നു. ചെറുപ്പം മുതല്‍ ക്രിക്കറ്റാ യിരുന്നു അദ്ദേഹത്തിന് അഭിനിവേശം. മിഡില്‍സെക്സ് കൗണ്ടിയില്‍ കളിക്കണമെന്ന് ആഗ്രഹിച്ച് അദ്ദേഹം കഠിനാദ്ധ്വാനത്തിനൊടുവില്‍ അവരുടെ അണ്ടര്‍-19 ടീമില്‍ ഇടംനേടുകയും 1914-ഓടെ സ്ഥിരം അംഗമായി മാറുകയും ചെയ്തു.
എന്നാല്‍ 1914-ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ബ്രിട്ടന്‍ തങ്ങളുടെ യുവജനങ്ങളോട് സൈന്യത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനും ആവശ്യപ്പെട്ടു. ബോംബ് സ്ഫോടനത്തില്‍ വീട്ടില്‍ മരിക്കുന്നതിനുപകരം വെടിയുണ്ടകളെ നേരിടുന്നതാണ് നല്ലതെന്ന് അവര്‍ വിശ്വസിച്ചു. സൈനിക സേവനത്തില്‍ താല്‍പ്പര്യമില്ലാത്ത ലീ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, എന്നാല്‍ ബ്രിട്ടീഷ് ടെറിട്ടോറിയല്‍ ഫോഴ്സ് ഒരിക്കല്‍ ലണ്ടനിലൂടെ മാര്‍ച്ച് ചെയ്തപ്പോള്‍, ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ ഒരു ഉള്‍വിളിയുണ്ടായി.
ലീയെ പതിമൂന്നാം ബറ്റാലിയനില്‍ ഉള്‍പ്പെടുത്തി, ജര്‍മ്മന്‍ സൈന്യത്തിനെതിരായ ഒരു ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ബ്രിട്ടന് ആ യുദ്ധത്തില്‍ 499-ലധികം ജീവന്‍ നഷ്ടപ്പെട്ടു. പലരെയും കാണാതായി. ലീയുടെ മൃതദേഹവും കണ്ടെത്താനായില്ല. മരിച്ചുവെന്ന് അനുമാനിച്ച് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരു സ്മാരകം നിര്‍മ്മിച്ചു.
അത്ഭുതകരമെന്നു പറയട്ടെ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇടത് തുടയില്‍ വെടിയേറ്റ ലീ എങ്ങനെയോ അണ്ടര്‍ഗ്രൗണ്ടില്‍ തന്നെ കഴിയുകയും പിന്നീട് എപ്പോഴോ സ്വന്തം രാജ്യമായ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. കാലിന്റെ മസിലിന് കാര്യമായ കേടുപാട് പറ്റി. ഒരു കാല്‍ മറ്റേ കാലിനെ അപേക്ഷിച്ച് സ്ഥിരമായി ചെറുതായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനം മിഡില്‍സെക്സ് ക്രിക്കറ്റ് ക്ലബ് ഏറ്റെടുത്തു. ഇതി നകം അവസാനിച്ചിരുന്ന ക്രിക്കറ്റ് ജീവിതം ലീ പതിയെ പൊടിതട്ടിയെടുത്തു. പ്രതി ബന്ധങ്ങളെ മറികടന്ന് അദ്ദേഹം വീണ്ടും ക്ലബ്ബിനായി കൗണ്ടിയില്‍ കളിക്കാനി റങ്ങി. അടുത്ത 15 വര്‍ഷം അദ്ദേഹത്തിന് കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. ഒടുവില്‍ കരിയ റിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തിന് ജീവിതസ്വപ്‌നവും സഫലമായി ഇംഗ്‌ളണ്ട് ടീമി ന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. 1930 ലായിരുന്നു ഇത്.
സന്ദര്‍ശകരുടെ ഒരു പ്രധാന കളിക്കാരന് പരിക്കേറ്റപ്പോള്‍ തല്‍ഫലമായി, ലീ ടീമിലേക്ക് വിളിക്കപ്പെട്ടു. പരമ്പരയിലെ 5 ടെസ്റ്റുകളില്‍ ഇംഗ്‌ളണ്ട് ആദ്യമത്സരം തോറ്റിരുന്നു. പരമ്പരയിലെ നാലാം മത്സരത്തില്‍ ലീക്ക് അവസരം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ യുദ്ധഭൂമിയില്‍ വെച്ച് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച് 15 വര്‍ഷത്തി ന് ശേഷമായിരുന്നു ഇത്. അദ്ദേഹം ഇംഗ്‌ളണ്ടിന്റെ കുപ്പായത്തിലിറങ്ങി. രണ്ട് ഇന്നിംഗ്സു കളിലുമായി 18, 1 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. രസകരമെന്നു പറയട്ടെ, അദ്ദേഹത്തിന് ആദ്യത്തെയും അവസാനത്തെയും അന്താരാഷ്ട്ര മത്സരം ഇതായിരുന്നു. പക്ഷേ ഇംഗ്ലണ്ടിനായി കളിക്കുക എന്ന തന്റെ ബാല്യകാല സ്വപ്‌നം നിറവേറ്റാന്‍ കഴിഞ്ഞു.