കുറച്ച് സമയം അധികം ചെലവഴിച്ച് തയ്യാറാക്കേണ്ടി വരുന്ന ഒരു വിഭവമാണ് മാംസ വിഭവങ്ങള്‍. സ്ലോ കുക്ക് ചെയ്യുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. മട്ടന്‍ ആണെങ്കിലും ബീഫ് ആണെങ്കിലും നല്ലത് പോലെ വേവണമെങ്കില്‍ സമയം അധികം വേണം. എന്നിരുന്നാലും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പായി കനം കുറച്ച് അരിയണം. ഇങ്ങനെ ചെയ്താല്‍ വേഗം വെന്തുകിട്ടും. ഇറച്ചി തെരഞ്ഞെടുക്കുമ്പോള്‍ ബ്രെസ്റ്റ് ഭാഗമാണെങ്കില്‍ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കണം. എല്ലാ ഭാഗത്തും ചൂട് ഒരുപോലെ ലഭിക്കുന്നതിന് ഇത് സഹായിക്കും. വേഗം പാകമാവുകയും ചെയ്യും.അധിക നേരം മാരിനേറ്റ് ചെയ്യുന്നത് ശരിയായ രീതിയിലാണെങ്കില്‍ പാകം ചെയ്‌തെടുക്കാനുള്ള സമയവും ലാഭിക്കാനായി സാധിക്കും. ഇറച്ചിയുടെ രുചി വര്‍ധിക്കുമെന്ന് മാത്രമല്ല കുറഞ്ഞ സമയം കൊണ്ട് വെന്തുകിട്ടുകയും ചെയ്യും.
പാകം ചെയ്യാനായി ആഗ്രഹിക്കുന്ന ഇറച്ചിയില്‍ മസാല പുരട്ടി വെയ്ക്കുന്നതിനൊപ്പം ചെറുനാരങ്ങ നീരോ, വിനാഗിരിയോ തൈരോ ചേര്‍ക്കാവുന്നതാണ്. ഇതിലുള്ള ആസിഡ് മാംസത്തിനെ മൃദുവാക്കുന്നു. എളുപത്തില്‍ പാകം ചെയ്യാനും സാധിക്കുന്നു. പാകം ചെയ്യുമ്പോള്‍ ചൂട് തീരെ കുറഞ്ഞ് പോകാതിരിക്കാനായും ശ്രദ്ധിക്കണം.
ഇറച്ചി വേഗം പാകം ചെയ്യുന്നതിന് കുക്കര്‍ ഉപയോഗിക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല രീതിയില്‍ വേവിച്ചെടുക്കാം. ഇറച്ചി ഉപ്പ് ചേര്‍ത്ത് പകുതി വേവിച്ചതിന് പിന്നാലെ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രീസറില്‍ സൂക്ഷിക്കണം. ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇറച്ചി തെരഞ്ഞെടുക്കുമ്പോള്‍ അധികമായി മൂക്കാത്ത ഇറച്ചി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം. പച്ച പപ്പായ ചേര്‍ത്ത് ഇറച്ചി വേവിക്കുന്ന പക്ഷം എളുപ്പത്തില്‍ വെന്തുകിട്ടും.