ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്റെയും നര്‍ഗീസ് ഫക്രിയുടേയുമൊരു ബിടിഎസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2014ലെ റൊമാന്റിക് കോമഡി ചിത്രമായ മെയിന്‍ തേരാ ഹീറോയില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വരുണിനൊപ്പം അഭിനയിച്ച നര്‍ഗീസ് ഫക്രി, ഇലിയാന ഡിക്രൂസ് എന്നിവരുമായുള്ള ഇഴുകി ചേര്‍ന്ന രംഗത്തിന്റെ വീഡിയോയാണ് പുറത്തു വരുന്നത്.
‘കട്ട്… കട്ട്… കട്ട് ” എന്ന് സംവിധായകന്‍ വിളിച്ചതിന് ശേഷവും വരുണ്‍ നര്‍ഗീസുമായുള്ള ഇഴുകി ചേര്‍ന്ന രംഗം തുടരുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിര്‍ത്താന്‍ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കിടയിലും അദ്ദേഹം ഇത് തുടരുകയായിരുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ100k-യിലധികം ആളുകളാണ് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രമായ ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ തുടക്കം കുറിച്ചത്.
ചില കാഴ്ചക്കാര്‍ വരുണിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചപ്പോള്‍, മറ്റുള്ളവര്‍ വരുണും നര്‍ഗീസും തമ്മിലുള്ള ഇടപെടല്‍ കളിയായാണ് കരുതിയത്. ETimes-ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, നര്‍ഗീസ് വരുണിനെ തന്റെ ‘പ്രിയപ്പെട്ട സഹനടന്‍’ എന്നാണ് പരാമര്‍ശിച്ചത്. വരുണിനൊപ്പം താന്‍ എത്രമാത്രം രസകരമായാണ് സമയം ചിലവഴിയ്ക്കുന്നതെന്നും നര്‍ഗീസ് പറഞ്ഞു. ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നര്‍മ്മവും നിറഞ്ഞ ഒരാളായാണ് നര്‍ഗീസ് വരുണിനെ വിശേഷിപ്പിച്ചത്.