Movie News

വൈറല്‍ സ്‌റ്റെപ്പുമായി ”നീല നിലവി”ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് വമ്പന്‍ ഹിറ്റായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ ഗാനമായ ”നീല നിലവേ” എന്ന ഗാനം വളരെയേറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റാ റീല്‍സിലുമൊക്കെ വലിയ ഹിറ്റായിരുന്നു ഈ ഗാനം.

ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിലെ വൈറല്‍ സ്റ്റെപ്പുകളും ഷെയ്‌ന്റെയും മഹിമയുടേയും കോംബോയും ഒക്കെ ഉള്‍പ്പെടുത്തി കൊണ്ടാണ് മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പരിശീലകന്‍ ചെയ്തു കാണിച്ചതു പോലെ തന്നെ കുപ്പി കൊണ്ടുള്ള ഷെയ്ന്‍ നിഗത്തിന്റെ അഭ്യാസവുമെല്ലാം ഗാനത്തിന്റെ മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തുമാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നത്.

സാം സി.എസ് മ്യൂസിക്ക് ഒരുക്കിയ ഗാനത്തിന്റെ വരികളൊരുക്കിയിരിയ്ക്കുന്നത് മനു മന്‍ജിത്തും ആലപ്പിച്ചിരിയ്ക്കുന്നത് കപില്‍ കപിലനുമാണ്. ഓഗസ്റ്റ്  28നാണ് ഗാനം യൂട്യൂബിലൂടെ പുറത്ത് വന്നത്. ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതാണ്. ഗാനത്തിന്റെ കോറിയോഗ്രഫിയും ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സും വളരെയധികം ശ്രദ്ധേയമായിരുന്നു. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആര്‍.ഡി.എക്‌സ് പറഞ്ഞത്.