The Origin Story

‘മെഴ്‌സിഡസ്-ബെന്‍സ്’ എന്ന ഐക്കണിക് പേരിന്റെ ഉത്ഭവം എങ്ങനെയാണ് ? കഥ പങ്കിട്ട് സിഇഒ

ഏതൊരു ഉല്‍പ്പന്നത്തിന്റെയും അംഗീകാരത്തിന്റെ പിന്നില്‍ അതിന്റെ ബ്രാന്‍ഡ് നാമത്തിന് പ്രധാനറോളാണുള്ളത്, പല ഐക്കോണിക് ബ്രാന്‍ഡുകള്‍ക്കും പിന്നില്‍ ആകര്‍ഷകമായ കഥകളുണ്ട്. അടുത്തിടെ, ഒരു വൈറലായ സോഷ്യല്‍ മീഡിയ ക്ലിപ്പ് പ്രശസ്ത കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് പറയുന്നു.

അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ ഡേവിഡ് റൂബന്‍സ്റ്റീനുമായി സംസാരിച്ച മെഴ്‌സിഡസ് ബെന്‍സ് സിഇഒ സ്റ്റെന്‍ ഒല കല്ലേനിയസ് എങ്ങനെയാണ് പ്രശസ്ത ബ്രാന്‍ഡിന് അതിന്റെ പേര് ലഭിച്ചത് എന്ന് വിശദീകരിച്ചു. 1886-ല്‍ ഗോട്ട്‌ലീബ് ഡൈംലര്‍ സ്ഥാപിച്ചപ്പോള്‍ കാര്‍ കമ്പനിക്ക് ഡെയ്മ്ലര്‍ എന്നാണ് ആദ്യം പേരിട്ടത്. അക്കാലത്ത്, വില്‍ഹെം മെയ്ബാക്ക് ആയിരുന്നു ഡെയിംലറുടെ ചീഫ് എഞ്ചിനീയര്‍.

പതിനഞ്ച് വര്‍ഷത്തിന് ശേഷം, ഓസ്ട്രിയന്‍ വ്യവസായിയായ എമില്‍ ജെല്ലിനെക്, റേസിംഗ് ആവശ്യങ്ങള്‍ക്കായി ഒരു എഞ്ചിന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഡൈംലറെയും മെയ്ബാക്കിനെയും ചുമതലപ്പെടുത്തി. ഫ്രാന്‍സിലെ നൈസില്‍ നടക്കുന്ന ഒരു റേസിംഗില്‍ പങ്കെടുത്ത് മത്സരത്തിലെ വിജയിയാകാന്‍ ജെല്ലിനെക്ക് ആഗ്രഹിച്ചു. ഡെയ്ംലറും മെയ്ബാക്കും ജെല്ലിനെക്കിന്റെ ആഗ്രഹം നിറവേറ്റി. അവര്‍ അദ്ദേഹത്തിന് ശക്തമായ എഞ്ചിന്‍ ഉള്ള ഒരു വാഹനം നിര്‍മ്മിച്ച് നല്‍കി. റേസിംഗില്‍ വിജയിച്ച ജെല്ലിനെക്. ഒരു നിബന്ധനൂടി വച്ചു. കമ്പനി തുടര്‍ന്ന് നിര്‍മ്മിക്കുന്ന ഈ മോഡല്‍ കാറിന് തന്റെ മകളുടെ പേരിടണം, ‘മെഴ്‌സിഡസ്’.

ഡെയ്മ്ലര്‍ ആ പേര് ഇഷ്ടപ്പെടുകയും കമ്പനിയുടെ യഥാര്‍ത്ഥ പേര് നിലനിര്‍ത്തികൊണ്ടു തന്നെ കാറിനെ ‘മെഴ്‌സിഡസ്’ എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. കല്ലേനിയസ് പറയുന്നതനുസരിച്ച്, അത്തരമൊരു പേര് തിരഞ്ഞെടുക്കാനുള്ള കാരണം ഡെയ്മ്ലറിന് ആ പേര് അത്രയ്ക്ക് ഇഷ്ടപ്പെട്ടതിനാലാണ്, ആഗോളതലത്തില്‍ ജനപ്രിയ ബ്രാന്‍ഡായിമാറിയ മെഴ്‌സിഡസ് ബെന്‍സിന്റെ ഭാഗമാകുകയും ചെയ്തു. മെഴ്സിഡസ് ബെന്‍സിന്റെ വെബ് സെറ്റ് അനുസരിച്ച് , 1902 ജൂണ്‍ 23-ന് ‘മെഴ്സിഡസ് ‘ ഒരു ബ്രാന്‍ഡ് നാമമായി രജിസ്റ്റര്‍ ചെയ്യുകയും സെപ്റ്റംബര്‍ 26-ന് നിയമപരമായി അംഗീകാരം നേടുകയും ചെയ്തു.

1903 ജൂണില്‍ എമില്‍ ജെല്ലിനെക് ഔദ്യോഗികമായി തന്റെ പേര് ജെല്ലിനെക്- മെഴ്‌സിഡസ് എന്ന് മാറ്റാനുള്ള അനുമതി നേടി. ഒരു പിതാവ് തന്റെ മകളുടെ പേര് തന്റെ പേരാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കാം.

1907-ല്‍ ജെല്ലിനെക് ഓസ്ട്രോ-ഹംഗേറിയന്‍ കോണ്‍സല്‍ ജനറലായി നിയമിതനായി, താമസിയാതെ മെക്സിക്കന്‍ കോണ്‍സല്‍ ആയി. 1909-ല്‍ ജെല്ലിനെക് ഓട്ടോമോട്ടീവ് ബിസിനസില്‍ നിന്ന് പിന്മാറുകയും മൊണാക്കോയിലെ ഓസ്ട്രോ-ഹംഗേറിയന്‍ കോണ്‍സുലേറ്റിന്റെ തലവനായി ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. 1918 ജനുവരി 21-ന് മരിക്കുന്നതുവരെ എമില്‍ ജെല്ലിനെക് ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിന്റെ താല്‍പ്പര്യമുള്ള നിരീക്ഷകനായി തുടര്‍ന്നു