എന്തും വിളിച്ചുപറയാന്‍ നട്ടെല്ലും എന്തും ചെയ്യാന്‍ ധൈര്യവുമുള്ള നടിയാണ് കങ്കണാറാണത്ത്. തന്റെ കാര്യങ്ങളെക്കുറിച്ച് നടിക്ക് കൃത്യതയും വ്യക്തതയുമുണ്ട്. എന്തായാലും ബിജെപിയുടെ പാര്‍ലമെന്റംഗം കൂടിയായി മാറിയതോടെ സിനിമയും ജനങ്ങളുമൊക്കെയായി നടിയുടെ തിരക്ക് കൂടിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ തന്നെ തന്റെ വിവാഹവും നടത്തണമെന്ന ആലോചനയിലാണ് നടിയിപ്പോള്‍.
അടുത്തിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ ആലോചനകളെ കുറിച്ച് തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ നടിയോട് കുടുംബം തുടങ്ങാനും വിവാഹം കഴിക്കാനും എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ടിവി അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ”തീര്‍ച്ചയായും വിവാഹം കഴിക്കണം” എന്നായിരുന്നു നടിയുടെ മറുപടി. എംപി കാലയളവില്‍ തന്നെ വിവാഹം നടക്കുമോ എന്ന ചോദ്യത്തിന് നിലവിലെ കാലാവധി കഴിഞ്ഞ് വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മറുപടി.
കങ്കണയുടെ നിലവിലെ കാലാവധി 2029-ലാണ് അവസാനിക്കുന്നത്. അതേ സമയം ഇതാദ്യമായല്ല കങ്കണ റണാവത്ത് വിവാഹിതയാകാനുള്ള ആഗ്രഹം തുറന്നുപറയുന്നത്. നേരത്തെ നടത്തിയ മറ്റൊരു അഭിമുഖത്തിലും നടി വിവാഹപ്ലാനെക്കുറിച്ച് പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു കൂട്ടാളി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നടി സൂചിപ്പിച്ചു. ”ഒരു കൂട്ടാളി ഇല്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്. ഒന്നുമില്ലാതെ ഇരിക്കുക എളുപ്പമല്ല. എല്ലാവര്‍ക്കും ഒരു കൂട്ട് ഉണ്ടായിരിക്കണം; അത് പ്രധാനമാണ്. ഒരു കൂട്ടുകാരനില്ലാതെ ബുദ്ധിമുട്ടാണ്.” നടി പറഞ്ഞു.
‘നിങ്ങള്‍ ശരിയായ ആളെ കണ്ടെത്തേണ്ടതില്ല. അത് വരും. അതിന് സമയപരിധിയില്ല. എപ്പോഴും ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലത്. പങ്കാളിയുമായുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കും. പ്രായമാകുന്തോറും പരസ്പരം പൊരുത്തപ്പെടുത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്.
ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഗ്രാമങ്ങളില്‍ ആള്‍ക്കാര്‍ വളരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്നു. ആ സമയത്ത് നിങ്ങള്‍ക്ക് പങ്കാളികളോടുള്ള അഭിനിവേശം വളരെ ഉയര്‍ന്നതാണ്. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ഇത് വളരെ എളുപ്പമാണ്, ”കങ്കണ വ്യക്തമാക്കി.