Oddly News

ദൂരെ ജോലിക്ക് പോയ കാമുകന്റെ പൂര്‍ണ്ണകായ പാവയെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ച് 52 കാരി…! പിന്നെയാണ് ട്വിസ്റ്റ്

ദൂരെ സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കാന്‍ പോയ കാമുകന്റെ അസാന്നിദ്ധ്യം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് അതുമായി ജീവിച്ച് കാമുകി. ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ നിന്നുള്ള 52 കാരിയായ ഗെയ്ല്‍ ലിന്‍ ബ്രാഗറിയാണ് കാമുകന്റെ സാന്നിദ്ധ്യം പാവയില്‍ കണ്ടെത്തുന്നത്. കാമുകന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കമുള്ള പാവയെയാണ് ഇവര്‍ നിര്‍മ്മിച്ചത്.

വീട്ടില്‍ കാമുകനുള്ളത് പോലെ തോന്നിക്കാന്‍ അവര്‍ അതിനെ തനിക്ക് സമീപം അതിനെ ഇരുത്തുകയും കിടത്തുകയുമൊക്കെ ചെയ്യുന്ന ഗെയ്ല്‍ രാത്രിയില്‍ പാവയ്‌ക്കൊപ്പം തങ്ങളുടെ കിടക്കയില്‍ ഉറങ്ങുകയും ചെയ്യുന്നു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. ഗെയ്‌ലിന്റെ ആശയത്തോട് യോജിക്കുന്ന അനേകം സ്ത്രീകളാണ് തങ്ങള്‍ക്കും പാവ വേണമെന്ന ആവശ്യവുമായി സമീപിച്ചിരിക്കുന്നത്.

പാവയുടെ ഒരു മാതൃക ഇവര്‍ 300 ഡോളറിന് ഒരാള്‍ക്ക് വിറ്റിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുകയും 500 ഡോളര്‍ വരെ പാവയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് വരെ ഓര്‍ഡറുകള്‍ എത്തുകയും ചെയ്തു. ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ ജേസണ്‍ മോമോവയോട് സാമ്യമുള്ള രീതിയിലാണ് ഗെയ്ല്‍ പാവയെ നിര്‍മ്മിച്ചത്. ഇപ്പോള്‍ അതൊരു തീമാക്കി മാറ്റാനുള്ള ഉദ്ദേശത്തിലാണ് ഗെയ്ല്‍.

ഓഫറുകളുടെ പ്രളയത്തി സ്തംഭിച്ചുപോയ ഗെയില്‍, ‘ഗെയില്‍ ലിന്‍സ് പെര്‍ഫെക്റ്റ് ബോയ്ഫ്രണ്ട്‌സ്’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് സ്ഥാപിച്ചു, അവിടെ മോഡല്‍ പോലുള്ള പോസുകളില്‍ പേശികളുള്ള നീളമുള്ള മുടിയുള്ള പാവകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ”ഞാന്‍ എന്റെ കാമുകനോടൊപ്പമല്ല താമസിക്കുന്നത്, അതിനാല്‍ അവന്‍ എന്നോടൊപ്പമില്ലാത്ത രാത്രികളില്‍ പതുങ്ങിനില്‍ക്കാന്‍ ഞാന്‍ അവന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കുമെന്ന് തമാശയായി അവനോട് പറഞ്ഞു.” അവള്‍ വിശദീകരിച്ചു. എന്നാല്‍ പാവയ്ക്ക് ഒരു വാണിജ്യമുഖം വന്നതോടെ പാവകള്‍ക്ക് ജേസണ്‍ മൊമോവയുമായി സാമ്യമുള്ള ഒരു തീം നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും ഗെയില്‍ കൂട്ടിച്ചേര്‍ത്തു.

15 എംഎം സൂചി, ആറ് ബാഗ് കോട്ടണ്‍, ആറ് മാംസനിറമുള്ള നൂലുകള്‍ എന്നിവ ഉപയോഗിച്ച് പാവകള്‍ നിര്‍മ്മിക്കാന്‍ മൂന്നാഴ്ച എടുക്കും. പ്രതിമാസം ഒരെണ്ണം ഉണ്ടാക്കാനും ‘ഇ ബേയി’ലൂടെ അന്താരാഷ്ട്രതലത്തില്‍ അവ വില്‍ക്കാനുമാണ് ഉദ്ദേശിക്കുന്നത്. അവളുടെ മകള്‍ സ്റ്റാര്‍ല ബാര്‍ജറി (32) സോഷ്യല്‍ മീഡിയയില്‍ ഉല്‍പ്പന്നം പ്രചരിപ്പിക്കാന്‍ അവളെ സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് ബ്രൂസ്, ബ്രാഡ് തുടങ്ങിയ ‘ഹങ്കി’ പേരുകള്‍ നല്‍കാനും വ്യത്യസ്ത വംശങ്ങളിലും ഉയരങ്ങളിലുമുള്ള പാവകളെ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.