Movie News

69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും

മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം.

.ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം.

വിജയ്യും അറ്റ്ലിയും ഇതുവരെ ‘തെരി’, ‘മെര്‍സല്‍’, ‘ബിഗില്‍’ എന്നീ മൂന്ന് ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, ബോക്സ് ഓഫീസില്‍ മൂന്നും വമ്പന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ജവാനി’ ല്‍ ഷാരൂഖിനെ നായകനാക്കിയ ആറ്റ്‌ലി ഇനി സല്‍മാന്‍ ഖാനേയും കമല്‍ഹാസനേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്കായിട്ടാണ് ഒരുങ്ങുന്നത്. എന്നാല്‍ ചിത്രം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘തളപതി 69’ എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ എച്ച് വിനോദുമായി വിജയ് കൈകോര്‍ത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഒക്ടോബര്‍ 27 ന് നടക്കാനിരിക്കുന്ന തന്റെ ആദ്യ രാഷ്ട്രീയ സമ്മേളനത്തിന് തയ്യാറെടുക്കുകയാണ് വിജയ്, ഗംഭീരമായ പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. രാഷ്ട്രീയ സമ്മേളനത്തിന് ശേഷം ‘ദളപതി 69’ ന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും, അതേസമയം നടന്റെ രാഷ്ട്രീയ പരിപാടിക്കായി ആരാധകര്‍ ആവേശത്തിലാണ്.