Movie News

രാഷ്ട്രീയത്തിന് മുമ്പ് വിജയ് ഒരു ചിത്രം കുടി അഭിനയിക്കും ; ദളപതി 69 കാര്‍ത്തിക്ക് സുബ്ബരായനെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ പ്രവേശം ഔദേ്യാഗികമായി പ്രഖ്യാപിച്ചതോടെ വെങ്കട്ട്പ്രഭുവിന്റെ ചിത്രത്തോടെ തമിഴ് സൂപ്പര്‍താരം വിജയ് സിനിമയ്ക്ക് ഇടവേള നല്‍കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് മുമ്പായി വിജയ് യുടെ ഒരു സിനിമ കൂടി വന്നേക്കും. ‘ദളപതി 69’ എന്നാണ് സിനിമയ്ക്ക് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. ഒരു ചിത്രത്തില്‍ കൂടി താന്‍ അഭിനയിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നടന്‍ വിജയ് ഇന്ന് പാര്‍ട്ടി പേര് വെളിപ്പെടുത്തി രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു ദ്രാവിഡ വെട്രി കക്ഷി എന്നാണ് പേരിട്ടിരിക്കുന്നത്. പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അവസാന ചിത്രത്തെക്കുറിച്ചും ഭാഗ്യമുള്ള സംവിധായകന്‍ ആരായിരിക്കുമെന്നും അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സിന് കീഴില്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജുമായി വിജയ് തന്റെ 69-ാമത്തെ ചിത്രത്തിനായി ഒന്നിക്കുമെന്ന് പറയപ്പെടുന്നു. എസ് ജെ സൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സന്തോഷ് നാരായണന്‍ സംഗീതം പകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം പ്രോജക്ടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.