Hollywood

കാമുകന്‍ അര്‍ജന്റീനയില്‍ കാല്‍വച്ചു ; തൊട്ടു പിന്നാലെ തന്റെ ഷോ റദ്ദാക്കി ടെയ്‌ലര്‍ സ്വിഫ്റ്റ്

കാമുകന്‍ കാല്‍വെച്ചതിന് പിന്നാലെ സംഗീതപരിപാടി റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്. താരം അര്‍ജന്റീനയില്‍ നടത്തി വരുന്ന ഷോയിലെ വെള്ളിയാഴ്ചത്തെ പരിപാടി കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. സ്വിഫ്റ്റിന്റെ കാമുകന്‍ ട്രാവിസ് കൈല്‍സ് കാമുകിയെ പിന്തുണയ്ക്കാനായി അര്‍ജന്റീനയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് നടി കൂടിയായ ഗായിക സംഗീതക്കച്ചേരി റദ്ദാക്കിയത്. വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുള്ളതായി നടി വ്യക്തമാക്കി.

”എനിക്ക് മഴയത്തെ ഒരു ഷോ ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ ആരാധകരെയോ എന്റെ സഹ കലാകാരന്മാരെയോ ജോലിക്കാരെയോ അപകടത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല,” നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതി. ”കാലാവസ്ഥ വളരെ താറുമാറായതിനാല്‍ ഈ കച്ചേരി പരീക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഞങ്ങള്‍ ഇന്ന് രാത്രി ബ്യൂണസ് ഐറിസ് ഷോ ഞായറാഴ്ചത്തേക്ക് ഷെഡ്യൂള്‍ ചെയ്തു,” അവള്‍ തുടര്‍ന്നു. ”എനിക്ക് കൂടുതല്‍ കാലം അര്‍ജന്റീനയില്‍ താമസിക്കാം എന്നതാണ് അതിലെ നല്ല വാര്‍ത്ത.” നടി പറഞ്ഞു.

സെപ്തംബറിലാണ് കൈല്‍സും സ്വഫ്റ്റും ചുറ്റിത്തിരിയുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത്. ”ട്രാവിസ് കുറച്ചുകാലമായി ടെയ്‌ലറുമായി ബന്ധപ്പെട്ടിരിക്കുന്നു, തീര്‍ച്ചയായും അവളോട് ഒരു പ്രണയമുണ്ട്.’ എന്റര്‍ടൈന്‍മെന്റ് ടുനൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അവന്‍ വളരെ തമാശക്കാരനും, ആകര്‍ഷകത്വമുള്ളവനും, ശാന്തനും, ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നതുമായ ഒരു ലളിതമായ വ്യക്തിയാണ്.”ദമ്പതികള്‍ ‘നിശബ്ദമായി ചുറ്റിക്കറങ്ങുകയായിരുന്നു’ എന്ന് മെസഞ്ചറും റിപ്പോര്‍ട്ട് ചെയ്തു.

”ഏതാനും ആഴ്ച മുമ്പ് ടെയ്ലര്‍ സ്വിഫ്റ്റ് അമേരിക്കന്‍ ബേസ്‌ബോള്‍ താരത്തിന്റെ കളി കാണാന്‍ എത്തിയത് മുതലായിരുന്നു അഭ്യൂഹം തുടങ്ങിയത്. കന്‍സാസ് സിറ്റി ചീഫ്സ് ഗെയിമുകളില്‍ മികച്ച പ്രകടനം നടത്തിയ കൈല്‍സിനെ പിന്തുണയ്ക്കാന്‍ നടി സ്‌റ്റേഡിയത്തില്‍ എത്തുകയും ചെയ്തു.