Hollywood

ഗ്രാമി പുരസ്‌ക്കാരവേദിയില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി ടെയ്‌ലര്‍ സ്വിഫ്റ്റ് ; ആവേശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

ഗ്രാമി പുരസ്‌ക്കാരം സ്വീകരിച്ച വേദിയല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം നടത്തി ഹോളിവുഡ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്. തന്റെ പുതിയ ആല്‍ബം ‘ദ ടോര്‍ച്ചര്‍ഡ് പോയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ പ്രഖ്യാപിച്ചു. തന്റെ ഭാഗ്യകരമായ പതിമൂന്നാമത്തെ ഗ്രാമി അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ഗായിക വാര്‍ത്ത പുറത്തുവിട്ടത്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള അവാര്‍ഡ് താരത്തിന് കിട്ടിയിരുന്നു.

‘ദ ടോര്‍ച്ചര്‍ഡ് പൊയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ ഏപ്രില്‍ 19ന് പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്താന്‍ അവര്‍ തന്റെ സ്വീകാര്യത പ്രസംഗം ഉപയോഗിച്ചു.
ഇത് എന്റെ പതിമൂന്നാം ഗ്രാമിയാണെന്നും ഇത് എന്റെ ഭാഗ്യ സംഖ്യയാണെന്നും നടി പറഞ്ഞു. വോട്ടര്‍മാര്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിച്ച ശേഷം അവര്‍ തന്റെ വലിയ പ്രഖ്യാപനവും നടത്തി. ”കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ നിങ്ങളില്‍ നിന്ന് സൂക്ഷിക്കുന്ന ഒരു രഹസ്യം നിങ്ങളോട് പറഞ്ഞുകൊണ്ട് ആരാധകരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു – അതായത് എന്റെ പുതിയ ആല്‍ബം ഏപ്രില്‍ 19 ന് പുറത്തിറങ്ങും. പേര് ദ ടോര്‍ച്ചര്‍ഡ് പൊയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് എന്നാണ്.” താരം പറഞ്ഞു.

നടിയുടെ സര്‍പ്രൈസ് വാര്‍ത്ത ഇന്റര്‍നെറ്റില്‍ തരംഗമാണ്. ആരാധകര്‍ ആവേശത്തിലായി. അനേകരാണ് എക്‌സില്‍ കമന്റുമായി എത്തിയിരിക്കുന്നത്. പോപ്പ് സംഗീത സൂപ്പര്‍സ്റ്റാര്‍ വലിയ വെള്ള വസ്ത്രത്തില്‍ കടും ചുവപ്പ മേക്കപ്പില്‍ കറുത്ത കയ്യുറകളും ധരിച്ചാണ് വേദിയില്‍ എത്തിയത്. കരിയറില്‍ ഉടനീളം, ടെയ്ലര്‍ 52 തവണ പുരസ്‌ക്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ടെയ്‌ലര്‍ സ്വിഫ്റ്റ് 12 തവണയാണ് പുരസ്‌ക്കാരം നേടിയിട്ടുളളത്. ഫിയര്‍ലെസ്, 1989, ഫോക്ലോര്‍ എന്നീ ആല്‍ബങ്ങള്‍ക്ക് അവര്‍ ആല്‍ബം ഓഫ് ദ ഇയര്‍ ആയിട്ടുണ്ട്.