Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്.

തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി ബിനോദിനി എന്നൊരു സിനിമയും. തനു വെഡ്‌സ് മനു 3 എന്ന മറ്റൊരു ചിത്രവും.

അതേസമയം വന്‍ വിജയമായ തനു വെഡ്‌സ് മനു സിനിമയുടെ മൂന്നാം ഭാഗം വരുന്നു എന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് സംവിധായകന്‍ ആനന്ദ് എല്‍ റായ് നേരത്തെ നടത്തിയ പ്രസ്താവനകളില്‍ നിന്ന് വിപരീതമാണിത്.

2015 ലെ ഒരു അഭിമുഖത്തില്‍ ആനന്ദ് പറഞ്ഞു, ‘ഞാന്‍ മൂന്നാം ഭാഗം നിര്‍മ്മിക്കില്ല, കാരണം അത് ഒരു ബ്രാന്‍ഡാണ്. അതിനെ ഒരു പരമ്പര പോലെ കാണരുത്. ഇനി മൂന്നാം ഭാഗമില്ല. മൂന്നാം ഭാഗം ഇല്ലെന്ന് നടന്‍ ആര്‍ മാധവനും പറഞ്ഞു. ”അവഞ്ചേഴ്‌സിന്റെ തുടര്‍ച്ചയോ സൂപ്പര്‍ഹീറോ സീരീസോ ആണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ടെംപ്ലേറ്റ് ഉള്ളതിനാല്‍ ഇത് എളുപ്പമാണ്. എന്നാല്‍ തനു വെഡ്‌സ് മനുവിനൊപ്പം അത് അസാധ്യമാണ്.” നടന്‍ പറഞ്ഞു.

തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. നടിയുടെ ഏറ്റവും പുതിയ സിനിമ തേജസ് വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തു.