Featured Movie News

തമന്നയുടെ വയസ്സെത്ര? കണ്ടുപിടിച്ച് ആരാധകര്‍ ; 18 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു

കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഒരു പഴ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങുകയാണ്.

18 വര്‍ഷം മുമ്പ് തമന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് അഭിമുഖം നടത്തുന്ന ഒരു പഴയ വീഡിയോ ഒരു ആരാധകനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 2005-ല്‍ ചാന്ദ് സാ റോഷന്‍ ചെഹ്റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന നടി തന്റെ ആദ്യ ചിത്രത്തിന് അഭിമുഖം നല്‍കുന്ന ക്ലിപ്പാണിത്.

ക്ലിപ്പില്‍, നടി തനിക്ക് 13 വയസ്സുള്ളപ്പോള്‍ ആദ്യ സിനിമയില്‍ ഒപ്പിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കാണാം. താന്‍ ഇപ്പോഴും സ്‌കൂളിലാണ്. 2005-ല്‍ പത്താംതരം പരീക്ഷയെഴുതിയതേയുള്ളു എന്നും പറയുന്നു. സിനിമയില്‍ ഒപ്പിടുമ്പോള്‍ എനിക്ക് 13 വയസ്സായിരുന്നു, അതുകൊണ്ട് പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് നടി പറയുന്നത്. അതേസമയം പലര്‍ക്കും ഇത് വിശ്വാസമായിട്ടില്ല. ദൃശ്യത്തിന് കീഴില്‍ കമന്റുമായി ആരാധകരെത്തി. മിക്ക നടിമാരും അവരുടെ പ്രായത്തെക്കുറിച്ച് കള്ളം പറയുന്നവരാണെന്നും നടിയും മറ്റൊന്നുമല്ല ചെയ്യുന്നതെന്നുമാണ് ആരാധകരുടെ ട്രോള്‍.

ചന്ദ് സാ റോഷന്‍ ചെഹ്റ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച തമന്ന ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ തിളങ്ങുന്ന നടിയാണ്. ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കേഡി എന്ന തമിഴ് സിനിമയിലും അവര്‍ അരങ്ങേറ്റം കുറിച്ചു. വര്‍ഷങ്ങളായി, തഡാഖ, ബാഹുബലി ഫ്രാഞ്ചൈസി, സെയ് റാ നരസിംഹ റെഡ്ഡി, ജയിലര്‍ തുടങ്ങിയ സിനിമകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടുത്തിടെയാണ് രജനികാന്തിനൊപ്പം അഭിനയിച്ച ‘ജയിലര്‍’ വമ്പന്‍ ഹിറ്റായത്. സിനിമയില്‍ നടിയുടെ കാവലയ്യ നമ്പര്‍ ഇന്ത്യയ്ക്ക് പുറത്തും തരംഗമായിരുന്നു. തമന്ന ഇതിനോടകം ഇന്ത്യയ്ക്കത്തും പുറത്തുമായുള്ള വിവിധ കമ്പനികള്‍ക്ക് വേണ്ടി വിവിധ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ചില കമ്പനികളുടെ പരസ്യ അംബാസഡറും കൂടിയാണ്.