Movie News

കാമുകനെ ചേര്‍ത്ത് പിടിച്ച് തമന്ന

കാമുകന്‍ വിജയ് വര്‍മ്മയ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമന്ന. വിജയ് വര്‍മ്മയുെട വരാനിരിക്കുന്ന ചിത്രമായ ജാനേ ജാനിന്റെ പ്രത്യേക പ്രദര്‍ശനം തിങ്കളാഴ്ച മുംബൈയില്‍ വച്ച് നടന്നപ്പോഴായിരുന്നു വിജയ് വര്‍മ്മയും തമന്നയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

വിജയ് വര്‍മ്മയുടെ കാമുകിയും നടിയുമായ തമന്ന നടന് പൂര്‍ണ്ണ പിന്തുണയുമായി പ്രത്യേക പ്രദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. കറുത്ത ഷര്‍ട്ടിനൊപ്പം പ്രിന്റ് ചെയ്ത സ്യൂട്ടാണ് വിജയ് ധരിച്ചിരുന്നത്. ഡെനിം വസ്ത്രമായിരുന്നു തമന്നയുടെ വേഷം.

ഇരുവരും ചേര്‍ന്ന് നിന്ന് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. പ്രണയജോഡികള്‍ക്ക് ആശംസകളുമായി നിരവധി ആരാധകരും എത്തി. ജാനേ ജാന്‍ സെപ്റ്റംബര്‍ 21-ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. റോബി ഗ്രെവാള്‍ സംവിധാനം ചെയയുന്ന അന്വേഷണാത്മക പരമ്പരയാണ് തമന്നയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.