Celebrity

ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍

കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്.

ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ്. കരാര്‍തുകയെ സംബന്ധിക്കുന്ന വിവരമൊന്നും പുറത്തു വന്നിട്ടില്ല. ബ്രഹ്മാണ്ഡചിത്രം ബാഹുബലി നായികയ്ക്ക് അടുത്തിടെ സമയം തെളിഞ്ഞു നില്‍ക്കുകയാണ്.

തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ ഹിന്ദിയില്‍ ചില വെബ് സീരീസുകളിലും അഭിനയിച്ചു വരുന്നു. അടുത്തിടെയാണ് രജനികാന്തിനൊപ്പം അഭിനയിച്ച ‘ജയിലര്‍’ വമ്പന്‍ ഹിറ്റായത്. സിനിമയില്‍ നടിയുടെ കാവലയ്യ നമ്പര്‍ ഇന്ത്യയ്ക്ക് പുറത്തും തരംഗമായിരുന്നു. തമന്ന ഇതിനോടകം ഇന്ത്യയ്ക്കത്തും പുറത്തുമായുള്ള വിവിധ കമ്പനികള്‍ക്ക് വേണ്ടി വിവിധ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ചില കമ്പനികളുടെ പരസ്യ അംബാസഡറും കൂടിയാണ്.