Oddly News

ഇമ്മിണി ബല്യ ഐസ്ക്രീം: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. തണുപ്പായാലും ചൂടായാലും ഐസ്ക്രീമിനോടുള്ള കൊതിക്ക് തെല്ലും കുറവുണ്ടാവില്ല. പണ്ടൊക്കെ കോൽ ഐസും സേമിയ ഐസും ഓറഞ്ച് ഐസും മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ വിപണിയിൽ ധാരാളം ഫ്ലേവറുകളിലും രുചിയിലും ഐസ്ക്രീമുകൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്. അഞ്ചു രൂപ മുതൽ ഐസ്ക്രീം വില തുടങ്ങുന്നു. അതിനാൽ തന്നെ ആളുകൾക്ക് വാങ്ങാനും മടിയില്ല. തണുപ്പ് എന്നോ ചൂടെന്നോ ഇല്ലാതെ ഏത് കാലാവസ്ഥയ്ക്കും ഐസ്ക്രീം നുണഞ്ഞു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഇത്തിരി കുഞ്ഞൻ ഐസ്ക്രീം മുതൽ ഭീമാകാരനായ ഐസ്ക്രീം വരെ വിപണിയിൽ ഉണ്ട്.

ഭീമാകാരനായ ഐസ്ക്രീമോ? കേട്ടാൽ ഞെട്ടണ്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐസ്ക്രീം ഉണ്ടാക്കിയിരിക്കുകയാണ് ഒരു വിദേശ കമ്പനി. നോർവേ ആസ്ഥാനമാക്കിയുള്ള കമ്പനി ആണ് ലോകത്തിലെ ഏറ്റവും വലിയ കോൺ ഐസ്ക്രീം ഉണ്ടാക്കിയത്.

10 അടി 1.25 അടി ഉയരത്തിലാണ് ഈ ഭീമൻ ഐസ്ക്രീം. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം എന്ന പുരസ്കാരവും ഈ ഭീമന് സ്വന്തം. ഈ ഐസ്ക്രീം തയ്യാറാക്കുന്നതിനായി 60 കിലോ ചോക്ലേറ്റും 110 കിലോ വാഫിൽ ബിസ്കറ്റുമാണ് വേണ്ടി വന്നത്. ഐസ്ക്രീം ഉണ്ടാക്കിയശേഷം ഫാക്ടറിയിൽ നിന്ന് ഹെലികോപ്റ്ററിൽ ആണ് ഒരു ഇവന്റ് വേദിയിലേക്ക് എത്തിച്ചത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐസ്ക്രീമിന്റെ കോണിന് ആയിരം ലിറ്ററിൽ അധികം ഐസ്ക്രീമുകൾ വഹിക്കാനുള്ള കഴിവുണ്ട്. കുറഞ്ഞത് 10,800 ആളുകൾക്ക് ഇത് കഴിക്കാൻ സാധിക്കും.