Oddly News

ഹൃദയസ്തംഭനം വന്ന് ആന ചെരിഞ്ഞു…! 15 വര്‍ഷംമുമ്പ് പിരിഞ്ഞ സഹോദരിയുമായി ഒന്നിച്ചത് രണ്ടാഴ്ച മുമ്പ്

ദുബായ്: 15 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സഹോദരിയുമായി ഒരുമിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൃദയസ്തംഭനം കൊണ്ട് ആന ചരിഞ്ഞു. പാാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു സഫാരി പാര്‍ക്കില്‍ സോണിയ എന്ന 19 വയസ്സുള്ള ആനയാണ് ഞായറാഴ്ച ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഒന്നരദശകം മുമ്പ് വേര്‍പിരിഞ്ഞു പോയ അവളുടെ സഹോദരി മധുബാലയെ അടുത്തിടെയാണ് കറാച്ചി സുവോളജിക്കല്‍ ഗാര്‍ഡനില്‍ നിന്ന് സോണിയയ്ക്കും അവരുടെ മറ്റൊരു സഹോദരി മാലികയ്ക്കും ഒപ്പം ചേരാനായി മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് അവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് Read More…

Good News

പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെയാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്. മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ കാട്ടിലേക്ക് വിടുകയുമായിരുന്നു. പൂച്ച ഇനങ്ങളില്‍ എയുസിഎന്‍ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്നതായി ലിസ്റ്റുചെയ്തിരിക്കുന്ന യുറേഷ്യന്‍ ലിങ്ക്സിന്റെ ഒരു ഉപജാതിയാണ് കാര്‍പാത്തിയന്‍ ലിങ്ക്സ്. ഇവയും വംശനാശം നേരിടുന്ന ഇനങ്ങളില്‍പ്പെടുന്ന ജീവിയാണ്. Read More…

Oddly News

12,600 കിലോ ചിക്കൻ, 5,200 കിലോ ആട്ടിറച്ചി, 600 കിലോ മത്സ്യം, 6,000 മുട്ട: ഹിമാചൽ പ്രദേശ് മൃഗശാലക്കുള്ള ഭക്ഷണം

ഹിമാചല്‍ പ്രദേശിലെ വനം-വന്യജീവി വകുപ്പ് രണ്ടു മൃഗശാലകളിലേക്ക് സംഭരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ കണ്ണുതള്ളിക്കുന്നു. ഹിമാലയന്‍ നേച്ചര്‍ പാര്‍ക്ക് കുഫ്രി മൃഗശാല, ഷിംലയിലെ തുട്ടിക്കണ്ടിയിലെ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിങ്ങനെ രണ്ട് മൃഗങ്ങളുടെ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങള്‍ക്കായി വന്‍തോതില്‍ ഇറച്ചി, മത്സ്യം, മുട്ട, പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ സംഭരിക്കേണ്ടി വരുന്നു. 12,600 കിലോ കോഴി, 5,200 കിലോ ആട്ടിറച്ചി, 600 കിലോ മത്സ്യം, 6,000 മുട്ട, 2,050 കിലോ പച്ച പച്ചക്കറികള്‍, ടണ്‍ കണക്കിന് Read More…

Oddly News

മൃഗശാലയിൽ മൃഗങ്ങളോടൊപ്പം പ്രദർശന വസ്തുവായി മാറിയ മനുഷ്യൻ: ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം

ന്യൂയോർക്കിലെ ഒരു സുവോളജിക്കൽ പാർക്കിൽ 1906-ൽ സന്ദർശകർ കണ്ട കാഴ്ച അവരിൽ ഞെട്ടൽ ഉണ്ടാകുന്നതായിരുന്നു . ബ്രോങ്ക്സ് മൃഗശാല എന്നറിയപ്പെടുന്ന പാർക്ക് ആണിത്. അവിടെ, മൃഗങ്ങൾ നിറഞ്ഞ കൂടുകൾക്കിടയിൽ ആളുകൾക്ക് മുന്നിൽ ഒട്ട ബേംഗ എന്ന മനുഷ്യനും ഉണ്ടാരുന്നു . കോംഗോ ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന എംബൂട്ടി പിഗ്മി ഗോത്രത്തിലെ അംഗമായിരുന്നു അയാൾ . അന്ന് അദ്ദേഹത്തിന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അന്നാദ്യമായല്ല ബെംഗയെ ഒരു കൗതുകമായി പരസ്യമായി പ്രദർശിപ്പിക്കുന്നത്. ബെംഗയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത് Read More…