വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി. ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. Read More…
Tag: Yuzvendra Chahal
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയത് ചഹല്‍ ; സണ്‍റൈസേഴ്‌സിന് നല്‍കിയത് 62 റണ്‍സ്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരുടെ ഇടത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്‌വേന്ദ്ര ചഹല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചഹലും ഐപിഎല്ലില്‍ അടിവാങ്ങിക്കൂട്ടുന്നു. ഒന്നിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ക്രിക്കറ്റ് താരമായിട്ടാണ് ചഹല്‍ മാറിയിരിക്കുന്നത്. ഐപിഎല്‍ 2024ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിന് വിജയിച്ച 50-ാം മത്സരത്തില്‍ ചഹല്‍ ഒരു ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്സ് ഹൈദാബാദ് 201 അടിച്ചുകൂട്ടിയ മത്സരത്തില്‍ ചഹല്‍ Read More…
ഐപിഎല്ലില്‍ 200 വിക്കറ്റുകളുമായി ചഹല്‍ ; ടി20 ലോകകപ്പ് ടീമിലേക്ക് ഇനിയെങ്കിലും പരിഗണിക്കുമോ?
ഏകദിന ലോകകപ്പില്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞത് ഇന്ത്യയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാല്‍ സമീപത്ത് എത്തിയിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്രചഹല്‍. ഐപിഎല്ലില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം. ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായിട്ടാണ് യുസ്വേന്ദ്ര ചാഹല്‍ മാറിയത്. 183 വിക്കറ്റുകളുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. ചാഹലിന് മുമ്പ് ഒരു ടി20 Read More…
ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് ; യൂസ്‌വേന്ദ്ര ചഹലിന് ഐപിഎല്‍ നിര്‍ണ്ണായകമാണ്
ഫോം താല്‍ക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം നടത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എല്ലാവരേയും ഓര്‍മ്മിപ്പിച്ചത് അതാണ്. എന്നാല്‍ 4 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 3/11 എന്ന മാന്ത്രിക സ്‌പെല്ലിലൂടെ, ചാഹല്‍ ഒരു ഐപിഎല്‍ റെക്കോര്‍ഡിന് ഒപ്പമെത്തി. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോപ്പ് ബൗളറായി ചഹല്‍ മാറി. ജസ്പ്രീത് ബുംറയ്ക്കൊപ്പം ചാഹലും 20 തവണ മൂന്ന് വിക്കറ്റ് വീതം Read More…
ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…
ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്നര്‍ ആരായിരിക്കും? രവി ബിഷ്‌ണോയിക്ക് മറികടക്കേണ്ടത് ചഹലിനെ
ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളതെന്ന് വേണമെങ്കില്‍ കണ്ണുമടച്ച് പറയാം. റണ്‍സ് അടിച്ചു കൂട്ടുന്ന ബാറ്റ്‌സ്മാന്‍മാരും എറിഞ്ഞു തകര്‍ക്കുന്ന പേസര്‍മാരും ചോരാത്ത കൈകളുള്ള ഫീല്‍ഡര്‍മാര്‍ക്കുമൊപ്പം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ചുറ്റിക്കുന്ന ഒന്നാന്തരം സ്പിന്നര്‍മാരും ടീമിനുണ്ട്. ഏതു ഫോര്‍മാറ്റിലും വിദഗ്ദ്ധര്‍ ഒപ്പമുണ്ടെങ്കിലും ഏകദിന ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ടി20 ലോകകപ്പിന് മികച്ച നിരയെ കണ്ടെത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ള ഏറ്റവും പുതിയ വെല്ലുവിളി. ആറു മികച്ച സ്പിന്നര്‍മാരാണ് മൂന്ന് സ്ഥാനങ്ങള്‍ക്കായി മാറ്റുരയ്ക്കുന്നത്. ഒരു പ്രമുഖ സ്പിന്നര്‍ എന്ന നിലയില്‍ Read More…
ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നതിന്റെ കലിപ്പ് തീര്‍ത്ത്ചഹല്‍, വിജയ്ഹസാരേ ട്രോഫിയില്‍ ആദ്യ കളിയില്‍ ആറു വിക്കറ്റ്
ഇന്ത്യയുടെ ലോകകപ്പ് ടീമിലോ അതുകഴിഞ്ഞ് വന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ടി20 പരമ്പരയിലോ ടീമില്‍ ഇടം കിട്ടാതിരുന്നതിന്റെ കലിപ്പ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ വിജയ് ഹസാരേ ട്രോഫിയില്‍ തീര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ ടൂര്‍ണമെന്റില്‍ ഈ ലെഗ്‌സ്പിന്നാര്‍ ആറു വിക്കറ്റ് വീഴ്ത്തി. വ്യാഴാഴ്ച ഉത്തരാഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി 2023-24 ഉദ്ഘാടന മത്സരത്തില്‍ വ്യാഴാഴ്ച 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ജീവന്‍ജ്യോത് സിങ് (26), ദിക്ഷാന്‍ഷു നേഗി (14), സ്വപ്നില്‍ സിങ് (6), Read More…
‘ഇപ്പോള്‍ ശീലമായി… തന്നെ ഒഴിവാക്കുന്ന മുന്നാമത്തെ ലോകകപ്പ്’ ; ആദ്യമായി പ്രതികരിച്ച് ചാഹല്‍
ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ പെടന്ന യൂസ്‌വേന്ദ്ര ചാഹലിന് ഈ വര്‍ഷം മികച്ചതായിരുന്നു. ഐപിഎല്‍ 2023 സീസണില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് വലിയ നിരാശയായി. ലോകകപ്പില്‍ ഇടം കിട്ടാതെ പോയതിനെക്കുറിച്ച് ഇതാദ്യമായി താരം മനസ്സു തുറന്നു. ”ഇപ്പോള്‍ ഇത് മൂന്നാമത്തെ ലോകകപ്പാണ്. പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ടീമിന്റെ ഭാഗമാകാന്‍ കഴിയൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു Read More…
ലോകകപ്പ് ടീമില്‍ ചഹലിനെ തഴയാന്‍ കാരണം ഇതാണ്; രവീന്ദ്ര ജഡേജയെ കുല്‍ദീപ് യാദവ് കവച്ചു വയ്ക്കുമോ?
അടുത്തമാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സ്പിന്നറായി യൂവേന്ദ്ര ചഹലിനെ തഴയുകയും കുല്‍ദീപ് യാദവിനെ തിരഞ്ഞെടുക്കുകയും വെച്ചപ്പോള്‍ പുരികം ചുളിച്ചവര്‍ ഏറെയാണ്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാക്കപ്പില്‍ തന്നെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത അഗാര്‍ക്കറിന്റെയും രോഹിതിന്റെ തീരുമാനം ശരിവെയ്ക്കുകയാണ് താരം. 2023 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്താനെതിരേയും ശ്രീലങ്കയ്ക്കെതിരായി ഇന്ത്യ നേടിയ നേരിയ വിജയത്തില്‍ കുന്തമുനയായത് ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ Read More…









