ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ആര്‍ജെ മഹ്വാഷുമായി ഡേറ്റിംഗിലാണെന്ന സൂചന. ആരാധകരുടെ ഈ സംശയത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തന്റെ പുതിയ അഭിമുഖത്തില്‍, ചാഹല്‍ സമീപകാലത്ത് അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പാണഡ്യ സംസാരിക്കുകയും അയാളുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നതിന് മഹ്വാഷിനോട് നന്ദി പറയുകയും ചെയ്തു. ” അയാള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഒരാളിലേക്ക് പോകാന്‍ ആഗ്രഹിച്ച ഈ ഞാനും ഈഘട്ടത്തിലൂടെ ഞാനും കടന്നുപോയതാണ്. സമാന അനുഭവമുള്ളയാള്‍ക്കേ Read More…
Tag: Yuzvendra Chahal
ബോളിവുഡ് അവസരം വേണ്ട, പഠനത്തിലും മിടുമിടുക്കി; ആരാണ് ആളുകൾ തിരഞ്ഞ മഹ് വാഷ് ?
ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരുന്ന ആര്‍ ജെ മഹ് വാഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. നടിയും നിര്‍മാതാവും ആര്‍ജെയുമായ മഹ് വാഷുമായി ചെഹല്‍ ഡേറ്റിങ്ങിലാകമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാണ് ആര്‍ജെ മഹ് വാഷ് എന്ന് തിരയുകയാണ് ആരാധകര്‍. യു പിയിലെ അലിഗർ സ്വദേശിയാണ് ആര്‍ജെ മഹ്വാഷ് . മഹ് വാഷ് എമി എന്നാണ് യഥാര്‍ഥ പേര്. ഇന്‍ഫ്‌ളുന്‍സര്‍ കൂടിയായ മഹ് വാഷ് Read More…
ഭാര്യയുമായി വേര്‍പിരിഞ്ഞ യൂസ്‌വേന്ദ്രചഹല്‍ യുവതിക്കൊപ്പം ദുബായില്‍…! കൂടെയുള്ള സുന്ദരിയെ ‘തിരഞ്ഞ്’ സോഷ്യൽ മീഡിയ
അടുത്തിടെ ഭാര്യ ധനശ്രീ വര്‍മ്മയുമായി വിവാഹമോചനം നേടിയതായി പറയപ്പെടുന്ന ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ദുബായില്‍ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കാണാനെത്തിയത് മറ്റൊരു യുവതിക്കൊപ്പം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ സ്‌റ്റേഡിയത്തില്‍ താരത്തെ ഒരു പെണ്‍കുട്ടിയുമായി കാണപ്പെട്ടതോടെ വീണ്ടും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തുടക്കമായി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍താരത്തോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലിന്റെ സമീപത്ത് ഇരിക്കുന്ന സ്ത്രീ മറ്റാരുമല്ല, ആര്‍ജെ മഹ്വാഷ് ആണ്. Read More…
യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും ശരിക്കും വേര്‍പിരിഞ്ഞു; കാരണം നിരത്താതെ പോസ്റ്റ്
വിവാഹമോചന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരും ഇന്റര്‍നെറ്റില്‍ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിട്ടു, തങ്ങള്‍ വേറിട്ടു പോയതായി സൂചന നല്‍കി. പക്ഷേ, തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രണ്ടുപേരും മുതിര്‍ന്നില്ല. ദമ്പതികളുടെ അന്തിമ വാദം കേള്‍ക്കലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയില്‍ നടന്നു. ഇരുവരും അവിടെ സന്നിഹിതരാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ ജഡ്ജി Read More…
ആ ഓവര്‍ കഴിഞ്ഞെന്ന് യൂസ്വേന്ദ്ര ചഹല്‍ ; പക്ഷേ ഇന്ത്യന്‍ ടീമിനായി ഇനിയും ഓവറുകള്‍ ബാക്കിയുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന് ഇപ്പോള്‍ കാലം അത്ര മെച്ചമല്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരം ദേശീയകുപ്പായത്തിലേക്ക് മടങ്ങിവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അതിനിടയില്‍ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീവര്‍മ്മയുമായുള്ള ദാമ്പത്യവിഷയങ്ങളും താരത്തെ വേട്ടയാടുകയാണ്. ഏതാനും നാളായി ഇരുവരും രണ്ടുവഴിയിലാണെന്ന തരത്തിലുള്ള വര്‍ത്തമാനം ആരാധകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടായി മാറിയിട്ടുണ്ട്. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ച കാര്യം. പിന്നാലെ രണ്ടുപേരും എതിരാളികളുടെ ഫോട്ടോകള്‍ സ്വന്തം പേജില്‍ നിന്നും Read More…
ലോകകപ്പ് ടീമിലെടുത്തു, കളിപ്പിച്ചില്ല ; സിംബാബ്‌വേ പര്യടനത്തിനു കൊണ്ടുപോയില്ല; ചഹല്‍ ശ്രീലങ്കയിലേക്കുമില്ല
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു.. ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ Read More…
വിക്കറ്റ് വേട്ടയില്‍ മുമ്പിലായിരുന്നു, പക്ഷേ IPLലെ മറ്റൊരു മോശം റെക്കോഡ്കൂടി ചുമന്നാണ് ചഹല്‍ പോയത്
ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം അതിനോളം പോന്ന ഒരു മോശം റെക്കോഡും ചുമന്നോണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ പോയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ താരമായിട്ടാണ് ചഹല്‍ മാറിയത്. ഇന്നലെ നടന്ന പ്‌ളേഓഫ് രണ്ടില്‍ ഹൈദരാബാദിനോട് തോറ്റ് എലിമിനേറ്ററായ മത്സരത്തിലായിരുന്നു ചഹലിന്റെ റെക്കോഡ് പൂര്‍ത്തിയായത്. ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന്‍ നിരയില്‍ ചഹല്‍ വിക്കറ്റ് ഇല്ലാതെ 34 റണ്‍സ് വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ Read More…
ഭുവിയുടെ തകര്‍പ്പന്‍ ഇന്‍സ്വിംഗര്‍; ആദ്യപന്തില്‍ സഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ഞെട്ടി ആരാധകര്‍ -വീഡിയോ
വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി. ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. Read More…
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയത് ചഹല്‍ ; സണ്‍റൈസേഴ്‌സിന് നല്‍കിയത് 62 റണ്‍സ്
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരുടെ ഇടത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്‌വേന്ദ്ര ചഹല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചഹലും ഐപിഎല്ലില്‍ അടിവാങ്ങിക്കൂട്ടുന്നു. ഒന്നിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ക്രിക്കറ്റ് താരമായിട്ടാണ് ചഹല്‍ മാറിയിരിക്കുന്നത്. ഐപിഎല്‍ 2024ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിന് വിജയിച്ച 50-ാം മത്സരത്തില്‍ ചഹല്‍ ഒരു ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്സ് ഹൈദാബാദ് 201 അടിച്ചുകൂട്ടിയ മത്സരത്തില്‍ ചഹല്‍ Read More…