Sports

പൂജ്യത്തിന് പുറത്തായതിന് മറുപടി; ഗംഭീറിന്റെ 16 വര്‍ഷത്തെ റെക്കോഡ് മറികടന്ന് ജയ്‌സ്വാള്‍

നവംബര്‍ 23 ശനിയാഴ്ച പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഗൗതം ഗംഭീറിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്. നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗംഭീര്‍ 2008ല്‍ സ്ഥാപിച്ച റെക്കോഡായിരുന്നു ഇത്. 2008ല്‍ 8 മത്സരങ്ങളില്‍ നിന്ന് 70.67 ശരാശരിയില്‍ 1134 റണ്‍സും 6 അര്‍ധസെഞ്ചുറികളും 3 സെഞ്ച്വറികളും നേടിയിരുന്നു. നിലവില്‍ Read More…

Sports

120 റണ്‍സ് അടിച്ചാല്‍ ഗവാസ്‌ക്കറെ പിന്നിലാക്കാം ; രണ്ട് സെഞ്ച്വറിയടിച്ചാല്‍ പരിശീലകന്‍ ദ്രാവിഡും പുറകിലാകും

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആറാടിയ ടെസ്റ്റ് പരമ്പര യശസ്വി ജയ്സ്വാള്‍ എന്ന യുവതാരത്തിന്റെ പേരിലാകുംഅറിയപ്പെടുക. മികച്ച ഫോമിലാ താരം നാല് മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് നേടി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 80 റണ്‍സിന് പുറത്തായ ജയ്സ്വാളിന് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം ഫോം നിലനിര്‍ത്തുകയും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുകയും ഇന്ത്യയെ പരമ്പരയില്‍ ലീഡില്‍ എത്തിക്കുകയും ചെയ്തു. അതേസമയം, Read More…

Sports

ഒരു പരമ്പരയില്‍ 600 ന് മുകളില്‍ ; ജയ്‌സ്വാള്‍ വിരാട്‌ കോഹ്ലിയ്‌ക്കൊപ്പമെത്തി ; ഇനി ഗാവസ്‌ക്കര്‍

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് അര്‍ദ്ധ സെഞ്ച്വറി ലഭിച്ചില്ലായിരിക്കാം, എന്നാല്‍ തിങ്കളാഴ്ച ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ യുവതാരത്തിന് കഴിഞ്ഞു. ഒരു ടെസ്റ്റ് പരമ്പരയില്‍ 600 ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമായിട്ടാണ് മാറിയത്. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ നാല് അര്‍ദ്ധസെഞ്ച്വറി-പ്ലസ് സ്‌കോറുകളോടെ ജയ്‌സ്വാള്‍ 618 റണ്‍സാണ് നേടിയത്. തിങ്കളാഴ്ച, 37 റണ്‍സ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു Read More…

Sports

ആരാധകര്‍ കാത്തിരിക്കുന്ന ഒരു ഡബിള്‍ സെഞ്ച്വറി കൂടി ; യശ്വസ്വീ ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡ്

അഞ്ച് മത്സരങ്ങളുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പര ശരിക്ക് പറഞ്ഞാല്‍ യശ്വസ്വീ ജെയ്‌സ്വാളിന്റേതാണെന്ന് നിസ്സംശയം പറയാനാകും. രണ്ടാം ടെസ്റ്റ് മത്സരം മുതല്‍ തുടര്‍ച്ചയായി താരം നേടിയ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഉഗ്രന്‍ വിജയങ്ങളാണ്. നാലാമത്തെ മത്സരത്തിനായി റാഞ്ചിയില്‍ എത്തിയിരിക്കുന്ന ടീമിന് വേണ്ടി യശ്വസ്വീയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡുകളാണ്. ഫെബ്രുവരി 18ന് ഞായറാഴ്ച രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാള്‍ കത്തിക്കയറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 236 പന്തില്‍ നിന്ന് 214 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രീസില്‍ തുടരുമ്പോള്‍, Read More…