ഇന്ത്യന്‍ സിനിമാവേദിയില്‍ 1500 കോടിയിലധികം കളക്ഷന്‍ നേടിയ രണ്ടു സിനിമകള്‍. കെജിഎഫ് സിനിമകള്‍ കന്നഡതാരം യാഷിനെ പാന്‍ ഇന്ത്യന്‍ താരമായിട്ടാണ് ഉയര്‍ത്തിയത്. വിജയം ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി യാഷിനെ ഉറപ്പിച്ചു. എന്നാല്‍ ഒരു ബസ് ഡ്രൈവറുടെ മകനായി തുടങ്ങിയ യാഷ് പ്രതിദിനം 50 രൂപയ്ക്ക് ചായ കൊടുക്കല്‍ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാമോ? 16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാതാപിതാക്കളോട് പറഞ്ഞശേഷം വീടുവിട്ടയാളാണ് യാഷ്. ഒരു കന്നഡ സിനിമയില്‍ സഹസംവിധായക നായി അവസരം കിട്ടിയ Read More…
Tag: Yash
പ്രശാന്ത് നീല്‍ അജിത്തുമായി സിനിമയ്‌ക്കൊരുങ്ങുന്നു ; കെ.ജി.എഫ്. 3 ല്‍ യഷും തലയും ഒന്നിച്ചേക്കും
കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗുമായി ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ഇനി കൈകോര്‍ക്കാനൊരുങ്ങുന്നത് തമിഴിലെ വമ്പന്‍ താരം തല അജിത്തുമായി. പ്രശാന്ത് നീലുമായി അജിത്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടതായും നടന്റെ 64-ാമത്, 65-ാമത് സിനിമകളായി ഇവ പുറത്തുവരുമെന്നുമാണ് കേള്‍ക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അജിത്ത് നിലവില്‍ ‘വിടമുയാര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. ഇവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന്‍ സിരുത്തൈ ശിവയുമായി അഞ്ചാം Read More…
യാഷ് നിര്‍മ്മാതാകുന്നു ഗീതു മോഹന്‍ദാസിന്റെ സംവിധാനം ; കെജിഎഫിന് ശേഷമുള്ള വമ്പന്‍ സിനിമ
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ഫിലിം ഫ്രാഞ്ചൈസിക്ക് ശേഷം യാഷ് എന്ന പേര് പ്രത്യേക വിശേഷണം ആവശ്യമില്ലാത്ത പേരാണ്. അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ റോക്കി ഭായ് സിനിമാ പ്രേമികളുടെ ഹൃദയം ഭരിക്കുക മാത്രമല്ല, കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കും ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിക്കാന്‍ പലരെയും പ്രചോദിപ്പിക്കുകയും ചെയ്തു. നിലവില്‍ സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്പ്‌സ്’എന്ന തന്റെ അടുത്ത വലിയ സംരംഭത്തിന് തയ്യാറെടുക്കുകയാണ് താരം. യാഷിന്റെ Read More…
നിതേഷ് തിവാരിയുടെ രാമായണത്തില്‍ ലക്ഷ്മണനായി എത്തുന്നത് ഈ ജനപ്രിയ ടിവി താരം
നിതേഷ് തിവാരിയുടെ രാമായണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, യാഷ്, സണ്ണി ഡിയോള്‍ എന്നിവര്‍ യഥാക്രമം ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നീ കഥാപാത്രങ്ങളായി വേഷമിടും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിക്കാന്‍ ഒരു ജനപ്രിയ ടിവി നടനെ തിരഞ്ഞെടുത്തിരിയ്ക്കുന്നു എന്നാണ്. ഒരു മോഡലായി തന്റെ കരിയര്‍ ആരംഭിച്ച ഈ Read More…
നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനാകാന്‍ യാഷ് 150 കോടി വാങ്ങിയോ?
നിതേഷ് തിവാരിയുടെ രാമായണം സിനിമയുമായി ബന്ധപ്പെട്ട് വന്‍ പ്രതീക്ഷയാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്. സിനിമയില്‍ കന്നഡ താരം യാഷിന്റെ സാന്നിദ്ധ്യമാണ് തെന്നിന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോര്‍ട്ട് യാഷ് സിനിമയില്‍ വില്ലനാകുമെന്നും ഇന്ത്യയിലെ തന്നെ ഒരു വില്ലന്‍ വേഷത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണ് താരം വാങ്ങുന്നതെന്നുമാണ്. എന്നാല്‍ ഈ വാര്‍ത്തകളെ യാഷ് തന്നെ തള്ളുന്നതായി ടൈംസ് നൗ വെളിപ്പെടുത്തുന്നു. രാവണന്‍ യഥാര്‍ത്ഥത്തില്‍ വില്ലനല്ലെന്നും വൈവിദ്ധ്യമായ വ്യക്തിത്വങ്ങളോട് കൂടിയ ആളാണെന്നും യാഷ് പറയുന്നു. Read More…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വില്ലന്‍, ഒരു ചിത്രത്തിന് 150 കോടി രൂപ, ആരാണയാള്‍ ?
നായകന്മാര്‍ക്ക് വില്ലനേക്കാള്‍ പ്രാധാന്യവും ഉയര്‍ന്ന ഫീസും നല്‍കിയിരുന്ന കാലമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍, വില്ലന്മാരും തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു. ചില സമയങ്ങളില്‍ നായകന്മാരേക്കാള്‍ പ്രകടനമാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്ന താരങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. മാമന്നന്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ നായകന്‍ ഉദയനിധി സ്്റ്റാലിനേക്കാള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ നായകന്മാര്‍ക്ക് തുല്യമായ തുക വില്ലന്മാരും ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വില്ലന്‍ വേഷത്തിന് ഒരു ചിത്രത്തിന് 150 കോടി രൂപ നേടിയ ഒരു താരത്തിന്റെ വാര്‍ത്തയാണ് Read More…
‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍
‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള Read More…
രാമായണത്തിലെ സീത; സായ് പല്ലവി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്ക്, രാവണനായി യാഷ്
സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും. ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് Read More…
സലാറില്‍ തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ; കന്നഡത്തിലെ സൂപ്പര്‍സ്റ്റാറും
കെജിഎഫ് സംവിധായന്‍ പ്രശാന്ത് നീലും ബാഹുബലി നടന്‍ പ്രഭാസും ഒരുമിക്കുന്ന ‘സലാര്‍ -1’ റിലീസിംഗിന് മുമ്പ് തന്നെ തരംഗമുണ്ടാക്കുകയാണ്. പലഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളായ യുവനടന്മാര്‍ ഒന്നിക്കുന്ന സിനിമയില്‍ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസാണെങ്കില്‍ വില്ലന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജാണ്. എന്നാല്‍ ഇവരെ കൂടാതെ തെന്നിന്ത്യയിലെ മൂന്നാമത്തെ സൂപ്പര്‍താരവും സിനിമയിലെത്തുന്നു. മറ്റാരുമല്ല കെ.ജി.എഫ് നായകന്‍ യാഷിന്റെ പേരാണ് സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ യാഷ് എത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം സിനിമയുടെ അണിയറക്കാര്‍ ഇത്തരത്തില്‍ Read More…