പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മയെക്കാള്‍ മഹത്തരമായി ഭൂമിയില്‍ മറ്റൊന്നില്ലെന്ന് ചൈനാക്കാരനായ സിയാവോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല. അതുകൊണ്ടാണ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചുമന്ന മാതാവിനെ 31 കാരന്‍ ചുമലിലേറ്റി ചൈന മുഴുവന്‍ സഞ്ചരിക്കുന്നത്. തളര്‍വാതരോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ സ്വത്ത് വിറ്റാണ് ടൂറു പോയത്. സിയാവോ മായ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പിതാവ് തല്‍ക്ഷണം മരിക്കുകയും മാതാവ് അനങ്ങാന്‍ കഴിയാത്തവിധം കിടക്കയലാകുകയും ചെയ്തു. വാഹനാപകടത്തിന്റെ അനന്തരഫലമായി, പിന്നീട് മാതാവിന് സെറിബ്രല്‍ അട്രോഫി Read More…