Sports

നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യത യില്‍ കൂറ്റന്‍ വിജയം; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് ഹാളണ്ട്

ലോകഫുട്‌ബോളിലെ നിലവിലെ ഏറ്റവും മൂര്‍ച്ചയേറിയ ഫോര്‍വേഡുകളില്‍ ഒരാളായ എര്‍ലിംഗ് ഹാളണ്ടിന്റെ നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൂറ്റന്‍ ജയം. മാള്‍ഡോവയെ 11 ഗോളുകള്‍ക്കാണ് നോര്‍വേ തോല്‍പ്പിച്ചത്. ഹാളണ്ട് അഞ്ചുഗോളുകള്‍ നേടിയ മത്സരത്തില്‍ ഒരു ഗോള്‍ പക്ഷേ കുഞ്ഞന്മാരായ മാള്‍ഡോവയ്ക്ക് വേണ്ടിയും നോര്‍വേ സ്‌കോര്‍ ചെയ്തു എന്നത് മത്സരത്തില്‍ വിരോധാഭാസമായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ മെയ്ഹറിന്റെ ഗോളില്‍ മുന്നിലെത്തിയ നോര്‍വേയ്ക്ക് വേണ്ടി ആസ്ഗാര്‍ഡ് നാലു ഗോളുകളും നേടി. ഒഡേഗാര്‍ഡായിരുന്നു ടീമിനായി മറ്റൊരു ഗോള്‍ നേടിയത്. ഗോള്‍ നേടിയ Read More…