ബീഹാറിലെ ബെഗുസരായി സ്റ്റേഷനിൽ നടന്ന ഒരു ഭയാനക നിമിഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍. ട്രെയിനിനടിയിൽ അകപ്പെട്ട സ്ത്രീയെയും പെൺകുട്ടിയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ജവാന്റെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷിക്കുന്ന ശ്വാസംനിലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബെഗുസരായി സ്റ്റേഷനിൽ സ്ത്രീയും പെൺകുട്ടിയും ചരക്ക് ട്രെയിനിന്റെ പാതയിലാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം: ട്രെയിൻ അടുത്തെത്തിയപ്പോൾ, അപകടം മനസ്സിലാക്കിയ ഒരു RPF ജവാൻ അവരോട് ട്രാക്കിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ജവാന്റെ നിർദ്ദേശം പൂർണ്ണമായി വിശ്വസിച്ച് അവർ നിലത്ത് കിടന്നു. കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ചലിക്കുന്ന Read More…
Tag: women
എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത. ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി Read More…
ടെറസിൽ നിന്ന് കുട്ടിയെ റോഡില്‍നിന്ന പുരുഷന്റെ കൈകളിലേക്ക് എറിഞ്ഞ് സ്ത്രീ; അന്തംവിട്ട് നെറ്റിസൺമാര്‍- വീഡിയോ
ഇന്റര്‍നെറ്റിൽ വിചിത്രമായതും ഞെട്ടിക്കുന്നതുമായ വീഡിയോകൾ കാണുമ്പോൾ നമ്മൾ അറിയാതെ ചിന്തിച്ചുപോകാറുണ്ട്, “ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ?” എന്ന്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. ഒരു അമ്മ ടെറസിന്റെ അരികിൽ കുഞ്ഞിനെയും പിടിച്ച് നിൽക്കുകയും പിന്നീട് താഴെ നിൽക്കുന്ന ഒരാളുടെ കൈകളിലേക്ക് ആ കുഞ്ഞിനെ എറിയുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. “ബ്ലിങ്കിറ്റിൽ കുട്ടികളെയും ഡെലിവറി ചെയ്യാൻ തുടങ്ങിയോ?” വീഡിയോയുടെ തുടക്കത്തിൽ ഒരു വീടിൻ്റെ ടെറസിൽ കുറച്ച് സ്ത്രീകൾ നിൽക്കുന്നതാണ് കാണുന്നത്. റോഡരികിലെ ഒരു Read More…
മൂർഖൻ പാമ്പ് കടിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, പകരം മന്ത്രവാദം – വീഡിയോ
പാറ്റ്‌ന: ബീഹാറിലെ സീതാമർഹിയിൽ ഒരു സ്ത്രീക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടുകാർ അന്ധവിശ്വാസങ്ങളെയും മന്ത്രവാദത്തെയും ആശ്രയിച്ച ഒരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നു. ഈ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ, സ്ത്രീ നിലത്ത് കിടക്കുന്നതും ചുറ്റും ആളുകൾ കൂടി നിന്ന് മന്ത്രവാദ ശുശ്രൂഷകൾ നടത്തുന്നതും കാണാം.ഒരു പുരുഷൻ ഒരു വടികൊണ്ട് പാമ്പിനെ നിയന്ത്രിക്കുന്നതും പാമ്പ് വിഷം തിരിച്ചെടുക്കുമെന്ന് വിശ്വസിച്ച് പാമ്പിനെ സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരുന്നതും വീഡിയോയിലുണ്ട്. സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.ഒരാൾക്ക് Read More…
സീറ്റ് തർക്കം; മെട്രോയിൽ രണ്ടു സ്ത്രീകള്‍ തമ്മില്‍ മല്‍പ്പിടുത്തം, മുടിപിടിച്ച് വലിക്കല്‍, സംഘർഷം -വീഡിയോ
ന്യൂഡൽഹി : ഡൽഹി മെട്രോ അതിലെ യാത്രക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും അമ്പരപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല ! ട്രെയിനിനുള്ളിൽ നിന്നുള്ള അസാധാരണ സംഭവങ്ങളുടെ നിരവധി വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വീഡിയോകൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ നിന്ന് അത്തരമൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് സ്ത്രീകൾ തമ്മിൽ രൂക്ഷമായി ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. ഡൽഹി Read More…
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍; ഇന്ത്യയെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്ത് ഇൻഫ്ലുവൻസർ
വിവിധ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൊണ്ട് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇൻറർനെറ്റിൽ തരംഗമാകുന്നു. തനിച്ച് യാത്ര ചെയ്യുമ്പോൾ തനിക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കി അവർ രാജ്യങ്ങൾക്ക് 10-ൽ റേറ്റിംഗ് നൽകുന്ന ഒരു റീൽ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചു. അവരുടെ റേറ്റിംഗ് അനുസരിച്ച്, വിയറ്റ്നാമും തായ്‌ലൻഡും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയപ്പോൾ ഇന്ത്യയും ഇന്തോനേഷ്യയും ഏറ്റവും കുറഞ്ഞ റേറ്റിംഗിൽ ഇടം നേടി. യുവാക്കൾ വളരെ ഗൗരവമായി കാണുന്ന Read More…
തെരുവില്‍ പശുവിന്റെ ആക്രമണം; ധൈര്യം കാണിച്ച് സ്ത്രീകൾ, കൊമ്പുകൾ പിടിച്ച് രക്ഷപ്പെടുന്നു; വൈറലായ വീഡിയോ
വാഷിമിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവം പലരെയും അമ്പരപ്പിച്ചു. അമർ ചൗക്കിലെ രാമക്ഷേത്ര പരിസരത്ത് രണ്ട് സ്ത്രീകളെ ഒരു തെരുവ് പശു ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കാരാഞ്ച നഗരത്തിലെ സിസിടിവിയിൽ പതിഞ്ഞത്. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന സാധാരണക്കാര്‍ക്കു നേരെ പെട്ടെന്ന് നടന്ന ഈ ആക്രമണം ആളുകളെ സ്തഭതരാക്കി. പശു ആക്രമണോത്സുകമായി പാഞ്ഞടുത്തപ്പോൾ സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായി. ഇതിലൊരാൾ അസാമാന്യ ധൈര്യം കാണിച്ച് പശുവിന്റെ കൊമ്പിൽ പിടിച്ച് വലിയ അപകടം ഒഴിവാക്കി. വാഷിം പശു ആക്രമണത്തിൽ Read More…
സ്ത്രീകളെ വശീകരിക്കുന്ന ‘പള്ളിപ്പുറത്തെ അമ്മാവന്‍’; വീട്ടുവളപ്പിൽ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?
നാലു സ്ത്രീകളുടെ തിരോധാന കേസില്‍ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ‘പള്ളിപ്പുറത്തെ അമ്മാവന്‍’ എന്നറിയപ്പെടുന്ന സെബാസ്‌റ്റ്യനെ കാണാന്‍ വന്‍ ആള്‍ക്കൂട്ടം. രാവിലെ പത്തിന് തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള വിവരം അറിഞ്ഞാണ് പലരും എത്തിയത്. ആരെയും പോലീസ് അകത്തേക്കു കടത്തിവിട്ടില്ല. അന്വേഷണ സംഘം സെബാസ്‌റ്റ്യന്റെ വീട്ടിലേക്കുള്ള ഗേറ്റിനു മുന്‍വശവും വീടിന്റെ പരിസരവും റിബണ്‍ വലിച്ചു കെട്ടി നിയന്ത്രിച്ചു. ജനങ്ങള്‍ പുറത്ത് റോഡിലും സമീപത്തെ വീടുകളുടെ പറമ്പിലുടെയും സെബാസ്‌റ്റ്യന്റെ വീടിന്റെ പരിസരത്തും തടിച്ചുകുടി. ഉച്ചക്ക് ഒന്നിനാണ് സെബാസ്‌റ്റ്യനുമായി പോലീസ് Read More…
ഇങ്ങനെയും ചില സ്ത്രീകളുണ്ട്! ജീവിതത്തിൽ കുളിക്കുന്നത് ഒരിക്കൽ മാത്രം; ശരീരം ശുചിയാക്കാൻ പുക !
ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഹിംബ ഗോത്രവർഗക്കാർക്കിടയിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഈ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഈ ഗോത്രവർഗക്കാർക്കുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവരുടെ ആചാരപ്രകാരം കുളി എന്നത് തന്നെ നിഷിദ്ധമാണ്. ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് അപരിഷ്കൃതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നാടോടികളായി ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. Read More…









