ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തന്റെ സമ്മതമില്ലാതെ തന്നെ ചുംബിച്ചുവെന്നാരോപിച്ചു യുവാവ് സഹയാത്രികനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞെട്ടിപ്പോയ ആ മനുഷ്യൻ യുവാവിനോട് പൊട്ടിത്തെറിച്ചു. അപ്പോൾ കിട്ടിയ ഉത്തരമായിരുന്നു അതിലും വിചിത്രം. ‘ചുംബിക്കണമെന്ന് തോന്നി, ചുംബിച്ചു, അത്രതന്നെ’- എന്നായിരുന്നു മറുപടി വീഡിയോയിൽ തിരക്കുനിറഞ്ഞ കോച്ചിൽ ഇയാൾ തന്നെ ചുംബിച്ച യാത്രക്കാരനോട് ഏറ്റുമുട്ടുന്നതു കാണാം. ഈ സമയം നിരവധി യാത്രക്കാർ ലോബിയിൽ തടിച്ചുകൂടി. സാഹചര്യം വഷളായപ്പോൾ “ അത് വിട്ടു കളയൂ” എന്ന് Read More…