ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ നിന്നും അപൂർവ്വ ഇനത്തിൽപ്പെട്ട രണ്ട് തലയുള്ള പാമ്പിനെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി. ധൻപൂർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ ഇത് വിഷമില്ലാത്ത ഇനത്തിൽപ്പെട്ട ‘വൂൾഫ് സ്നേക്ക്’ (Wolf Snake) അഥവാ വെള്ളിവരയൻ പാമ്പാണ്. മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവും ഉണ്ടാക്കാത്ത വിഷമില്ലാത്ത പാമ്പുകളാണിവ. അഗസ്വാണി ഗ്രാമത്തിൽ പാമ്പിനെ കണ്ട പ്രാദേശികവാസികൾ ‘ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ’ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടുത്തിയ പാമ്പിനെ പരിചരണത്തിനായി ദാഹോദിലേക്ക് മാറ്റി. ഏകദേശം ആറിഞ്ച് നീളമുള്ള ഈ പാമ്പിന് ഒറ്റ Read More…
Tag: Wildlife Rescue
വീട്ടു ശുചിമുറിയിൽ മുതലയ്ക്കെന്താണ് കാര്യം? ബാത്ത്റൂമില്‍ 7 അടി നീളമുള്ള മുതല! കുരച്ചുചാടി നായകൾ, വീട്ടുകാരെ ഞെട്ടിച്ച സംഭവം- വീഡിയോ
രാത്രിയിൽ വീടിന്റെ ബാത്ത്‌റൂമിൽ ഏഴടി നീളമുള്ള മുതലയെ കണ്ട് കുടുംബം ഞെട്ടി. മഴക്കാലത്ത് ജനവാസ മേഖലകളിലേക്ക് മുതലകൾ ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ബാലഭായ് ചൗഹാൻ എന്നയാളുടെ വീടിന്റെ ബാത്ത്‌റൂമിലാണ് അർദ്ധരാത്രിയോടെ മുതലയെ കണ്ടെത്തിയത്. രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് കേട്ടാണ് ബാലഭായ് ഉണർന്നത്. കാര്യമന്തെന്നറിയാൻ പുറത്തിറങ്ങി ബാത്ത്‌റൂമിൽ പരിശോധിച്ച ഇദ്ദേഹം, അവിടെ ഭീമൻ മുതലയെ കണ്ട് അമ്പരന്നുപോയി. ഭയന്നുപോയ കുടുംബം മുതലയെ സ്വയം പുറത്താക്കാൻ Read More…
വാട്ടർ ടാങ്കിൽ നിറയെ പാമ്പിൻ കുഞ്ഞുങ്ങൾ! എങ്ങനെ എത്തി എന്ന് വ്യക്തമല്ല, വീഡിയോ വൈറൽ
ഹരിദ്വാറിലെ സരായ് ഗ്രാമത്തിൽ ഒരു വീടിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്നും 27 പാമ്പിൻ കുഞ്ഞുങ്ങളെ രക്ഷപെടുത്തി. ഈ സംഭവം വീട്ടുകാരിലും പ്രദേശവാസികളിലും വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരായ താലിബും ഭോലയും സ്ഥലത്തെത്തി. ടാങ്കിൽ നിന്നും ഒന്നിനുപിറകെ ഒന്നായി പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പുകൾക്കൊന്നും തന്നെ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെ ഏറെ ജാഗ്രതയോടെയാണ് 27 പാമ്പിൻ കുഞ്ഞുങ്ങളെയും സംഘം ടാങ്കിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്തത്. ഇവയെ Read More…



