ബിരുദദാനച്ചടങ്ങുകൾ സാധാരണയായി കറുത്ത ഗൗണുകളും ബിരുദ സർട്ടിഫിക്കറ്റുകളും അഭിമാനം നിറഞ്ഞ കുടുംബാംഗങ്ങളും ചേരുന്ന നിമിഷങ്ങളാണ്. എന്നാൽ, തോളിലൊരു പൂച്ചയെയും ഇരുത്തി വേദിയിലെത്തിയ ആർക്കിടെക്ചർ വിദ്യാർത്ഥിയുടെ കോൺവൊക്കേഷൻ ചടങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ഹൃദ്യമായ ഒരു തരംഗമായി മാറി. നവൽ താംബുൽക്കറും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ചയും ചേർന്നുള്ള ഈ മനോഹര നിമിഷം ചിത്രീകരിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ടാണ് ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധനേടിയത്. അക്കാദമിക് ഗൗൺ ധരിച്ച് നവൽ തൻ്റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതാണ് വൈറലായ ക്ലിപ്പിലുള്ളത്. എന്നാൽ Read More…
Tag: WholesomeMoments
നേപ്പാളിലെ പ്രളയത്തിനിടയിലൂടെ അതിർത്തി നീന്തിക്കടന്ന് 2 ഗോൾഡൻ റിട്രീവർ നായകൾ; രക്ഷപെടുത്തി ഉത്തർപ്രദേശിലെ ഗ്രാമീണർ
മഹാരാജ്‌ഗഞ്ച്: സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെ നേരിടുന്ന നേപ്പാളിൽ നിന്നുള്ള ദയനീയമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ബുധനാഴ്ചയുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ 626-ലധികം ആളുകൾ മരിക്കുകയും 2,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളിലാണ് പ്രളയം വൻ നാശനഷ്ടം വിതച്ചത്. ആൾനാശത്തിന്റെയും സ്വത്ത് നാശത്തിന്റെയും സങ്കടപ്പെടുത്തുന്ന വാർത്തകൾക്കിടയിലും പ്രതീക്ഷ നൽകുന്ന ഒരു ഹൃദ്യമായ കഥ പുറത്തുവന്നിട്ടുണ്ട്. നേപ്പാളിലെ പ്രളയജലത്തിലൂടെ നീന്തി ഉത്തർപ്രദേശിലെ അതിർത്തി ജില്ലയായ മഹാരാജ്‌ഗഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ട് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായകൾ എത്തിയതായി Read More…
അർജന്റീന കളിക്കുമ്പോൾ ആകാശത്തായാലും ഒരേ ആവേശം; വിമാനത്തിൽ ലാപ്ടോപ്പിൽ കളി കാണിച്ച് വൈറലായ യുവാവ്
ആകാശയാത്രയ്ക്കിടയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള ഫുട്ബോൾ മത്സരം തത്സമയം കാണാൻ ഒരു യാത്രക്കാരൻ ഇൻ-ഫ്ളൈറ്റ് വൈഫൈ വാങ്ങിയതോടെ ഒരു സാധാരണ വിമാനയാത്ര പെട്ടെന്ന് ഒരു ഫുട്ബോൾ പാർട്ടിപ്പൂരമായി മാറി. ‘ദി റിയൽ ബുനി’ എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ അവിചാരിത നിമിഷം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ലാപ്ടോപ്പ് സ്ക്രീൻ എങ്ങനെയാണ് വിമാനത്തിലെ ഡസൻകണക്കിന് യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയതെന്ന് ഈ വീഡിയോയിൽ കാണാം. വിമാനത്തിന്റെ കാബിന് മുന്നിലായി ഒരു യാത്രക്കാരൻ തന്റെ Read More…



