Featured Sports

റൺ റേറ്റിൽ വെസ്റ്റ് ഇൻഡീസിന് വമ്പൻ കുതിപ്പ്: ഇന്ത്യയുടെ സെമി സാധ്യതകൾ നൂൽപ്പാലത്തിൽ !

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് വീണ്ടും നിരാശ. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റൺസിന് തകർത്ത് വെസ്റ്റ് ഇൻഡീസ് നേടിയ വമ്പിച്ച വിജയം ഇന്ത്യയുടെ സമ്മർദ്ദം വർധിപ്പിച്ചിരിക്കുകയാണ്. സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമെന്നതിനാൽ വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം ഇന്ത്യ ഉറ്റുനോക്കുകയായിരുന്നു. ഈ വലിയ വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺ റേറ്റ് (NRR) ഗണ്യമായി വർധിച്ചു. Read More…

Featured Sports

ഇന്ത്യ ജയത്തിന്‌ 58 റണ്‍ മാത്രം അകലെ, ഒരു ദിവസവും ഒന്‍പത്‌ വിക്കറ്റും ബാക്കി

വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിനരികേ. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന്‌ 518 ഡിക്ലയേഡ്‌, രണ്ടാം ഇന്നിങ്സ് ഒന്നിന്‌ 63. വെസ്‌റ്റിന്‍ഡീസ്‌ ഒന്നാം ഇന്നിങ്‌സ് 248, ഫോളോ ഓണ്‍ 390. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ജയത്തിന്‌ 58 റണ്‍ മാത്രം അകലെയാണ്‌. 121 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക്‌ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (എട്ട്‌) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടു. ജോമല്‍ വാറികാന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്‌ പിടിച്ചാണു ജയ്‌സ്വാള്‍ പുറത്തായത്‌. കളി നിര്‍ത്തുമ്പോള്‍ Read More…

Featured Sports

ഏഴുപേർ വട്ടപ്പൂജ്യം! വിൻഡീസിനെ നാണംകെടുത്തി ഓസീസ്, 27 റൺസിന് ഓൾ ഔട്ട്

കിങ്സ്റ്റണിൽ (ജമൈക്ക) നടന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 204 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനെ ഓസീസ് 27 റൺസിന് എറിഞ്ഞിട്ടു. 176 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. റെക്കോർഡുകൾ തകർത്ത് വിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിനാണ് വിൻഡീസ് സ്വന്തം കാണികൾക്ക് മുന്നിൽ ഓൾ ഔട്ടായത്. 69 വർഷത്തിനിടെ ടെസ്റ്റിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ Read More…

Sports

വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഫില്‍ സോള്‍ട്ട് ; 16-ാം ഓവറില്‍ പറത്തിയത് 3സിക്‌സറുകളും 3 ബൗണ്ടറികളും

ഐപിഎല്ലില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി ഇംഗ്‌ളണ്ടിന്റെ ഫില്‍ സാള്‍ട്ട്. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ തകര്‍ത്താടിയ ഫില്‍ സാള്‍ട്ട് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പതിനാറാം ഓവറില്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്. മൂന്ന് സിക്‌സറുകളും മുന്ന് ബൗണ്ടറികളും നേടിയ അദ്ദേഹം ഇംഗ്‌ളണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. 4, 6, 4, 6, 6, 4 എന്നായിരുന്നു ഫില്‍ സാള്‍ട്ടിന്റെ സ്‌കോര്‍. സാള്‍ട്ടിന്റെ ഈ വെടിക്കെട്ട് 15 പന്തുകള്‍ ബാക്കി നില്‍ക്കെ 8 Read More…

Sports

ഒരോവറില്‍ 36 റണ്‍സ്; നിക്കോളാസ് പൂരന്റെ വെടിക്കെട്ടില്‍ തകര്‍ന്നത് റെക്കോഡുകളും, അഫ്ഗാന്‍ ബൗളറും- വീഡിയോ

അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഏറ്റവും ദുരിതം റണ്ണൊഴുക്കില്ല എന്നതായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ആ പരാതി പരിഹരിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ 218 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് അടിച്ചു കൂട്ടിയത്. ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന്‍ മറ്റൊരു റെക്കോഡും ഇട്ടു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218/5 എന്ന സ്‌കോറാണ് നേടിയത്. നിക്കോളാസ് പൂരന്‍ 53 പന്തില്‍ 98 റണ്‍സ് നേടി. ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും Read More…