Featured Good News

നാടിന്റെ കുട്ടി ഹീറോ! ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഊർന്നിറങ്ങി ബാലൻ- വൈറൽ വീഡിയോ

ബീഹാറിലെ മോത്തിഹാരി ജില്ലയിലുള്ള പഹാഡ്പൂർ ഗ്രാമം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ആഴത്തിലുള്ള ഒരു കിണറ്റിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി മുന്നിട്ടിറങ്ങിയ ഒരു കൊച്ചുബാലന്റെ ധീരതയാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവം ഇങ്ങനെ തുറന്നുകിടന്ന കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന ആട്ടിൻകുട്ടി അബദ്ധത്തിൽ ഉള്ളിലേക്ക് വീഴുകയായിരുന്നു. ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ഗ്രാമവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കിണറിന്റെ ആഴം വലിയ വെല്ലുവിളിയായി. നാട്ടിലുണ്ടായിരുന്ന Read More…

Featured Good News

തന്റെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കണം; 76 കാരനായ ബാലകൃഷ്ണ അയ്യ പാറ തുരന്നു

‘മഡി-ടോലോപ്പ്’ എന്നാല്‍ കൊങ്കണ്‍ ഭാഷയില്‍ ‘പാറ നിറഞ്ഞ പ്രദേശം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത്തരം പ്രദേശങ്ങളില്‍ മനുഷ്യരുടെ ജീവന്മരണ സമരം മിക്കവാറും വെള്ളം എന്നതായിരിക്കും. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം കാരണം വിദഗ്ദ്ധര്‍ എഴുതിത്തള്ളിയ പ്രദേശത്ത് കിണര്‍കുഴിക്കുക എന്ന അസാദ്ധ്യമായ കാര്യം സാദ്ധ്യമാക്കിയയാളണ് 76 കാരനായ ബാലകൃഷ്ണ അയ്യ. അദ്ദേഹം എങ്ങിനെ ഈ പാറയ്ക്കിടയിലൂടെ ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വെള്ളം എത്തിച്ചു എന്നതാണ് ഗോവയിലെ മഡി-ടാലോപ്പ് പ്രദേശമായ കാനക്കോണയിലെ ലോലിയം നിവാസികള്‍ക്ക് പറയാനുള്ളത്്. ഒരു പാറക്കെട്ട് മുകളിലെ പുറംതോട്, തുടര്‍ന്ന് Read More…