Healthy Food

വെറുംവയറ്റില്‍ തേനും ചെറുചൂടുവെള്ളവും കഴിച്ചാല്‍ തടി കുറയുമോ? ആരും പറയാത്ത യഥാർത്ഥ വശം ഇതാണ്!

ഇന്ത്യൻ വീടുകളിൽ കാലങ്ങളായി തുടർന്നുപോരുന്ന രാവിലത്തെ ശീലമാണ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത്. പരമ്പരാഗത ആരോഗ്യശീലങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറിവന്ന ഈ രീതി, ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയെന്നോണം ഈയിടെയായി സമൂഹമാധ്യമങ്ങളിലും ഏറെ പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ, ഈ ശീലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വശം പ്രചാരണങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് കൊണ്ടുമാത്രം ശരീരഭാരമോ കൊഴുപ്പോ നേരിട്ട് കുറയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. തേൻ ഒരു സ്വാഭാവിക മധുരമാണെങ്കിലും മറ്റ് പഞ്ചസാരകളെപ്പോലെ Read More…

Fitness

നടക്കാൻ സമയമില്ലേ? എങ്കിൽ 10 തവണ ‘സ്ക്വാറ്റ്’ ചെയ്യൂ; ഷുഗർ ലെവൽ 40% വരെ കുറയ്ക്കുമെന്ന് പുതിയ പഠനം!

ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നായാണ് നടത്തത്തെ കാലങ്ങളായി നമ്മൾ കാണുന്നത്. ഇതിനായി പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലെന്ന് മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇത് സഹായിക്കുകയും ചെയ്യും. എന്നാൽ, ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ, ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന ലളിതമായ സ്ക്വാറ്റുകൾ (squats – കൈകൾ മുന്നോട്ട് നീട്ടിപ്പിടിച്ച് കസേരയിൽ ഇരിക്കുന്നതുപോലെ ഇരുന്ന് എഴുന്നേൽക്കുന്ന വ്യായാമം) നടത്തത്തേക്കാൾ കൂടുതൽ ഗുണം ചെയ്യുമെന്നാണ് പുതിയ Read More…

Featured Fitness

അന്താരാഷ്ട്ര യോഗാദിനം; ദിവസവും യോഗ ചെയ്താൽ ശരീരഭാരം കുറയുമോ? വിദഗ്ധർ പറയുന്നു

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരഭാരം കുറയ്ക്കാന്‍ യോഗ സഹായിക്കുമോ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. യോഗയില്‍ കഠിനമായ കാര്‍ഡിയോ വ്യായാമങ്ങളോ ഭാരദ്വഹനമോ ഉള്‍പ്പെടുന്നില്ലെങ്കിലും, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ യോഗയുടെ ഗുണങ്ങള്‍ കൂടുതല്‍ സമഗ്രവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് അവര്‍ വിശദമാക്കുന്നു. പലരും പ്രതീക്ഷിക്കുന്ന രീതിയിലല്ലെങ്കിലും യോഗ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുണെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ. സബ്രീന ബോകില്‍ പറയുന്നു. പരമ്പരാഗത യോഗാരീതികള്‍ കഠിനമായ വ്യായാമങ്ങള്‍ പോലെ കൂടുതല്‍ കലോറി എരിച്ചുകളയില്ലായിരിക്കാം. എന്നാല്‍ വ്യായാമം, Read More…

Health

മസിൽ വേണോ? എങ്കിൽ നന്നായി ഉറങ്ങിക്കോളൂ; ഉറക്കവും ശരീരസൗന്ദര്യവും തമ്മിലുള്ള ബന്ധം ഇതാ !

നല്ല ഉറക്കം എന്നത് വെറും വിശ്രമം മാത്രമല്ല, മറിച്ച് പേശികളുടെ വളർച്ചയ്ക്കും കൊഴുപ്പ് കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്ന സജീവമായ ഒരു പ്രക്രിയയാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ‘ഗാഢനിദ്ര നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്നത്. ഉറക്കത്തിനിടയിൽ തലച്ചോറ് വളർച്ചാ ഹോർമോണുകളെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക സംവിധാനം പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ഇത് വെറും നിഷ്ക്രിയമായ ഒരവസ്ഥയല്ലെന്നും ഗവേഷകർ പറയുന്നു. ഗാഢനിദ്രയിൽ ആയിരിക്കുമ്പോൾ ശരീരത്തിൽ വളർച്ചാ ഹോർമോണുകളുടെ Read More…

Featured Fitness

36 കിലോ കുറഞ്ഞത് മാന്ത്രിക വിദ്യയല്ല; വൈറൽ ഇൻഫ്ലുവൻസറുടെ ‘സിംപിൾ’ വെയ്റ്റ് ലോസ് രഹസ്യങ്ങൾ

ശരിയായ ഉപദേശങ്ങൾ ലഭിക്കാത്തതിനാൽ പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതും മടുപ്പിക്കുന്നതുമായ ഒന്നായി മാറാറുണ്ട്. എന്നാൽ ലളിതമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ റിദ്ധി അഗർവാൾ. തന്റെ ജീവിതശൈലിയിൽ വരുത്തിയ അഞ്ച് ലളിതമായ മാറ്റങ്ങളിലൂടെ 36 കിലോ ഭാരമാണ് റിദ്ധി കുറച്ചത്. ഇതിനായി താൻ പിന്തുടർന്ന കാര്യങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. സാധിക്കുമെങ്കിൽ ഇത് Read More…

Celebrity

23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ Read More…

Lifestyle

രാത്രി കിടക്കാന്‍ നേരം ഈ ശീലങ്ങള്‍ ഒഴിവാക്കാമോ ? സൗന്ദര്യവും ആരോഗ്യവും പിന്നാലെ വരും

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്‌തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ശരീരഭാരം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുമുണ്ട്. കൊളസ്ട്രോള്‍, ബിപി, പ്രമേഹം, ലിവര്‍ പ്രശ്നങ്ങള്‍, കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ് ശരീരഭാരം. ശരീരഭാരം കൂടുതലാകാന്‍ നമ്മുടെ ചില Read More…