Fitness

വണ്ണം കുറയ്ക്കാന്‍ പാനീയഉപവാസം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കാന്‍ സെലിബ്രിറ്റികളുള്‍പ്പെടയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഉപവാസരീതിയാണ് പാനീയ ഉപവാസം. അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. Read More…

Healthy Food

മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

ശരിയായ ആഹാരക്രമം തിരഞ്ഞെടുക്കുന്നതുതന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ ഉപാധിയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഓപ്ഷന്‍ എന്ന നിലയില്‍ മുട്ടയും ജനപ്രീതി നേടിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മുട്ടകള്‍ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുന്നതിലൂടെ, നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഏറെ സഹായകമാകും. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കലോറി: മുട്ടകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ശരീരഭാരം കുറയ്ക്കുമ്പോള്‍ പേശികളുടെ ബലം നിലനിര്‍ത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഒരു വലിയ മുട്ടയില്‍ Read More…