സോനിപത്: ഭാര്യയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ വീട്ടുകാർ 25-കാരനായ കുനാൽ എന്ന യുവാവിനെ വഴിയില്‍ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. ഹരിയാനയിലാണ് സംഭവം. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലുകൾക്കും മുറിവും ഒടിവുണ്ടായി. കുനാൽ, തന്റെ കാമുകിയായ കോമൾ ഗോസ്വാമിയെ അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി 2024 ജൂൺ 26-നാണ് വിവാഹം ചെയ്തത്. എന്നാൽ, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം കോമൾ കുനാലിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോയിരുന്നു. Read More…

