നിങ്ങള്‍ ജയ്പൂർ-ആമേർ റോഡിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ജയ്പൂരിലെ ഏറ്റവും ശ്രദ്ധേയമായ, നിഗൂഢമായ, ലാൻഡ്മാർക്കുകളിൽ ഒന്നായ ജൽ മഹൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാകാം. മനോഹരമായ മനോസാഗർ തടാകത്തിൽ ഒഴുകി നടക്കുന്നതുപോലെയാണ് ഇതിന്റെ ചുവന്ന മണൽക്കല്ലുകൊണ്ടുള്ള ചുമരുകൾ സൂര്യരശ്മിയിൽ തിളങ്ങുന്നത്. ഈ കൊട്ടാരം കേവലം ഒരു കാഴ്ച എന്നതിലുപരി നൂറ്റാണ്ടുകളുടെ ചരിത്രം, വാസ്തുവിദ്യാ വൈദഗ്ദ്ധ്യം, പാരിസ്ഥിതിക പുനരുജ്ജീവനം എന്നിവ ഉൾക്കൊള്ളുന്നതും വർഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. എന്നാൽ, ഇതിന്റെ പിന്നിൽ ഒളിഞ്ഞുകിടക്കുന്ന കഥകൾ അധികമാർക്കും അറിയില്ല. എന്തുകൊണ്ടാണ് കൊട്ടാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായത്? Read More…
Tag: water
കൂടുതൽ വെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ
തിരക്കുപിടിച്ച ജീവിതത്തില്‍ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള നെട്ടോട്ടത്തില്‍ ഭൂരിഭാഗം പേർക്കും നേരിടേണ്ടിവരുന്ന ഒന്നാണ് സമ്മര്‍ദ്ദം (Stress). എങ്ങനെ സമ്മർദ്ദം നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഉപദേശങ്ങൾ ലഭ്യമാണ്- ഡീപ് ബ്രീത്തിംഗ് മുതൽ ഡിജിറ്റൽ ഡിറ്റോക്സ് വരെ- അതിൽ മിക്കതും യാഥാർത്ഥ്യത്തിന് നിരക്കാത്തതോ താൽക്കാലികമോ ആണ്. എന്നാൽ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കൂടുതൽ വെള്ളം കുടിച്ചാല്‍ മതിയോ? ലളിതമായ ഈ കാര്യം ഇതിന് സഹായകമായാലോ? സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്ക് ജലാംശത്തിന് (Hydration) ഉണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. Read More…
ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണോ? നിങ്ങൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ? പൾമണോളജിസ്റ്റ് പറയുന്നു
വെള്ളം കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, എന്നിരുന്നാലും, കൂടുതൽ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. 8 ഗ്ലാസ് വെള്ളം കുടിക്കുക എന്ന നിയമമാണ് സാധാരണയായി ആളുകൾ പിന്തുടരുന്നത്. നിർജ്ജലീകരണം അഥവാ ഡീഹൈഡ്രേഷൻ ഒഴിവാക്കാനുള്ള ഒരു വഴിയാണിത്. എന്നാൽ എല്ലാ കാര്യങ്ങളിലുമെന്നപോലെ വെള്ളം കുടിക്കുന്നതിനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ശരീരത്തിൽ ജലാംശം കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചെന്നൈ വിഎസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. ഇളകിയ മതിമാരൻ എച്ച്ടി ലൈഫ്സ്റ്റൈലിനോട് Read More…
തന്റെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കണം; 76 കാരനായ ബാലകൃഷ്ണ അയ്യ പാറ തുരന്നു
‘മഡി-ടോലോപ്പ്’ എന്നാല്‍ കൊങ്കണ്‍ ഭാഷയില്‍ ‘പാറ നിറഞ്ഞ പ്രദേശം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത്തരം പ്രദേശങ്ങളില്‍ മനുഷ്യരുടെ ജീവന്മരണ സമരം മിക്കവാറും വെള്ളം എന്നതായിരിക്കും. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം കാരണം വിദഗ്ദ്ധര്‍ എഴുതിത്തള്ളിയ പ്രദേശത്ത് കിണര്‍കുഴിക്കുക എന്ന അസാദ്ധ്യമായ കാര്യം സാദ്ധ്യമാക്കിയയാളണ് 76 കാരനായ ബാലകൃഷ്ണ അയ്യ. അദ്ദേഹം എങ്ങിനെ ഈ പാറയ്ക്കിടയിലൂടെ ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വെള്ളം എത്തിച്ചു എന്നതാണ് ഗോവയിലെ മഡി-ടാലോപ്പ് പ്രദേശമായ കാനക്കോണയിലെ ലോലിയം നിവാസികള്‍ക്ക് പറയാനുള്ളത്്. ഒരു പാറക്കെട്ട് മുകളിലെ പുറംതോട്, തുടര്‍ന്ന് Read More…
ആളറിഞ്ഞു കളിക്കടാ! ആക്രമിച്ച മുതലയെ നായ എന്താണ് ചെയ്തതെന്ന് കണ്ടോ? കൗതുമുണർത്തി വീഡിയോ
ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന് തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന് തന്നെ പറയാം. @sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു Read More…
പലരും ഉപയോഗിക്കുന്നത് തെറ്റായി, ടോയ്‌ലറ്റ് ഫ്‌ളഷില്‍ രണ്ട് ബട്ടണ്‍ കൊടുത്തിരിക്കുന്നത് എന്തിന്?
കാലത്തിനനുസരിച്ച് മനുഷ്യരുടെ മാത്രമല്ല വീടിന്റെ കോലവും മാറാറുണ്ട്. ടോയ്‌ലറ്റുകളില്‍ പോലും പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ടോയ്‌ലറ്റ് സീറ്റിന്റെ ആകൃതി, ഫ്‌ളഷ് തുടങ്ങി ടാങ്കുകള്‍ക്ക് മുകളിലുള്ള ബട്ടണുകളുടെ എണ്ണത്തില്‍ വരെ വ്യത്യാസം വന്നു. ഫ്‌ളഷ് ടാങ്കുകളുടെ മുകളിലായി രണ്ട് ബട്ടണുകള്‍ കാണിറില്ലേ? എന്നാല്‍ അതിന് പിന്നിലുള്ള ഉദ്ദേശം പലര്‍ക്കും അറിയില്ല. സാധാരണ ഫ്‌ളഷ് ടാങ്കിന്റെ മുകളില്‍ ഒരു വലിയ ബട്ടണും ചെറിയ ബട്ടണുമാണ് കാണപ്പെടുന്നത്. ഇതിന്റെ പേര് തന്നെ ഡ്യൂവല്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്നാണ്. ഇതിന്റെ ഒരോ Read More…
പുലർച്ചെ വീട്ടിലെത്തി വെള്ളം ചോദിച്ചു, വയോധികയുടെ സ്വർണ്ണ മാല തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മോഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി സിസിടിവി ദൃശ്യങ്ങളാണ് ഈ അടുത്ത കാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുലർച്ചെ വെള്ളം ചോദിച്ചെത്തി ഒടുവിൽ വീട്ടിൽ കയറി വായോധികയുടെ മാല മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാർച്ച് 12 നു പുലർച്ചെയാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ടെമ്പിൾ ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടിലെ അഞ്ജലി എന്ന 50 കാരിയായ സ്ത്രീയോട് വെള്ളം ചോദിക്കുന്നതായി അഭിനയിച്ച് വീട്ടിൽ കയറിയ Read More…
വെള്ളം കുടിച്ചാല്‍ തടി കുറയുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ട് ?
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. അതോടൊപ്പം തന്നെ വെള്ളം കുടിയ്ക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് വെളളം കുടിയ്ക്കുന്നത്. പല രീതിയിലും വെളളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏത് രീതിയില്‍ സഹായിക്കുന്നുവെന്ന് മനസിലാക്കാം….
അമിതമായാല്‍ പച്ചവെള്ളമാണെങ്കിലും നല്ലതല്ല; മരണത്തിന് വരെ കാരണമാകും
വെള്ളം കുടികേണ്ടതിന്റെ ആവശ്യകതയെ പറ്റി ആര്‍ക്കും പറഞ്ഞുതരേണ്ടതില്ലാല്ലോ? ശരീരത്തിലെ ജലാംശം തൃപ്തികരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വെള്ളം കുടിച്ചാല്‍ മരണത്തിന് വരെ കാരണമാകും. കുറഞ്ഞ സമയം കൊണ്ട് ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് താഴേക്ക് പോയി ഹൈപോനാട്രീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ തുഷാര്‍ തയല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. നാഡീവ്യൂഹങ്ങളുടെ സന്ദേശം കൈമാറുന്നതിനും പേശികളുടെ പ്രര്‍ത്തനത്തിലുമെല്ലാം സോഡിയം Read More…







