ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം ഏർപ്പെടുത്താനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പഠാൻ. സ്ത്രീകൾ “ബ്രായും പാന്റിയും ബിക്കിനിയും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ്” മെലോനിക്ക് കൂടുതൽ താല്പര്യമെന്ന് വാരിസ് പഠാൻ പരിഹസിച്ചു. ഇന്ത്യൻ സർക്കാർ മുസ്ലിങ്ങളോട് സ്വീകരിക്കുന്ന അതേ നിലപാടാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “അവർ പ്രധാനമന്ത്രി മോദിയുടെ സുഹൃത്താണ്, ഇപ്പോൾ മോദിയെപ്പോലെ തന്നെയായി മാറിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ, ശരീരം Read More…

