Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…

Fitness

നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍

ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല. നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു. ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു Read More…

Fitness

റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം; പ്രഭാത നടത്തം എവിടെനടക്കും ?

പ്രഭാത നടത്തം ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും പകരും. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തം സഹായിക്കും. എല്ലാ പ്രായക്കാര്‍ക്കും ഇത് ജീവിതചര്യയുടെ ഭാഗമാക്കാവുന്നതാണ്. ദിവസവും രാവിലെ നടക്കാന്‍ സമയം കണ്ടെത്തുന്നതിലൂടെ ജീവിതത്തില്‍ അടുക്കും ചിട്ടയും കൈവരും. കൂട്ടമായി നടക്കുന്നതിനാല്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം. ഇന്ന് ധരാളമാളുകള്‍ പ്രഭാത നടത്തം ശീലമാക്കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രഭാത നടത്തത്തിലേക്ക് മലയാളി വീണ്ടും തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ എവിടെ നടക്കും? റോഡിലൂടെ നടന്നാല്‍ ഒന്നുകില്‍ പട്ടികടിക്കാം, അല്ലെങ്കില്‍ വണ്ടിയിടിക്കാം. പൊതുവിലുള്ള Read More…