Featured Oddly News

പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാറിലും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്‌വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.ഉര്‍മി എന്ന യുവതി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് Read More…

Celebrity

ആ നീല ജായ്ക്കറ്റുകാരി ഞാനാണ്; ഫൊട്ടോ തന്റേതെന്ന് 22തവണ ‘വോട്ട്’ ചെയ്ത ബ്രസീലിയൻ മോഡൽ -വീഡിയോ

വോട്ട്ചോരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉദാഹരണമായി കാണിച്ച ബ്രസീലിയൻ മോഡൽ ഇതാ നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളിൽ ഈ മോഡലിനെ അന്വേഷിച്ച ലാറിസ നെറി (Larissa Nery) എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിങ്ങള്‍ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ Read More…

Lifestyle

നീല ജാക്കറ്റിലുള്ള പെൺകുട്ടിയെ തേടി ഇന്ത്യക്കാർ; രാഹുൽ പറഞ്ഞ ആ അജ്ഞാത ബ്രസീലിയൻ മോഡൽ ആര്?

ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. ആരാണ് ഈ യുവതി? ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. ‘ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെയുള്ളതാണ്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് Read More…