ബോളിവുഡിലെ ലോബിയിംഗിന്റെ ഭാഗമായി തനിക്ക് ഒന്നൊന്നര വര്‍ഷത്തോളം പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. സിനിമ വിട്ട് ബിസിനസിലേക്ക് തിരിഞ്ഞത് അതുകൊണ്ടായിരുന്നെന്നും പ്ലാന്‍ ബി എന്ന നിലയിലായിരുന്നെന്നും നടന്‍ പറഞ്ഞു. സാതിയ, കമ്പനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് പേരുകേട്ട താരം അനേകം ബോക്‌സോഫീസ് ഹിറ്റുകള്‍ ചെയ്തിട്ടുണ്ട്. ‘ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല’ എന്ന സിനിമയ്ക്ക് ശേഷം താരം ജോലിയില്ലാതെ വലഞ്ഞിരുന്നു. ഒരു വര്‍ഷത്തിലേറെ സമയം പടമില്ലാതെ ഇരുന്നപ്പോഴാണ് പ്ലാന്‍ ബി പിന്തുടരാനും ബിസിനസുകാരനാകാനും തീരുമാനം എടുത്തത്. Read More…
Tag: Vivek Oberoi
വിവേകുമായുള്ള പ്രണയത്തിനിടയിലും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നോ ? സൊഹൈല്‍ ഖാന്‍ പറയുന്നു
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഐശ്വര്യാ റായുമായി ഉണ്ടായിരുന്ന പ്രണയബന്ധം ഒരു കാലത്ത് വളരെ ചര്‍ച്ചയായിരുന്ന ബന്ധമായിരുന്നു. അവരുടെ ബന്ധം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നുമായിരുന്നു. 2007-ല്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായത്. എന്നാല്‍, വിവേകിനൊപ്പം ഉണ്ടായിരുന്നപ്പോഴും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പലര്‍ക്കും അറിയില്ല. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ഇക്കാര്യം Read More…
ഐശ്വര്യമായുള്ള ബന്ധം സല്‍മാന് രസിച്ചില്ല, സൂപ്പര്‍സ്റ്റാറെങ്കിലും സിനിമയില്‍നിന്ന് ഔട്ട്, ഇന്ന് 29 കമ്പനികളുടെ ഉടമ
2000-കളുടെ തുടക്കത്തില്‍, ഒരുപാട് പുതിയ അഭിനേതാക്കള്‍ ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നിരുന്നു. എന്നാല്‍ ഒരാള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചുവെന്ന് തന്നെ പറയാം. കരിയറില്‍ ഉയര്‍ന്നു വന്ന സമയത്ത് ഒരു സൂപ്പര്‍സ്റ്റാറുമായുള്ള തര്‍ക്കം അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ബാധിച്ചു. പറഞ്ഞു വരുന്നത് ഒരു കാലത്ത് ബോളിവുഡിന്റെ സൂപ്പര്‍താരമായിരുന്ന വിവേക് ഒബ്‌റോയിയെ കുറിച്ചാണ്. ഐശ്വര്യ റായിയ്ക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. എന്നാല്‍ ഈ ബന്ധം ഐശ്വര്യയുടെ മുന്‍ കാമുകനായിരുന്ന സല്‍മാന്‍ ഖാനെ പ്രകോപിപ്പിയ്ക്കുകയായിരുന്നു. Read More…