Movie News

വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക

ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു. ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും Read More…

Sports

10,000 റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല കോഹ്ലി ചെയ്ത ആ മോശംകാര്യവും ചെയ്ത് രോഹിത് ശര്‍മ്മ

ന്യൂഡല്‍ഹി: ഏഷ്യാക്കപ്പിനിടയിലാണ് മൂന്‍ നായകന്‍ വിരാട് കോഹ്ലി കടന്ന 10,000 ക്ലബ്ബിലേക്ക് നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും കടന്നത്. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോം കാണിക്കുന്ന രോഹിത് ശര്‍മ്മ പക്ഷേ ക്രിക്കറ്റിലെ ഒഴിവാക്കേണ്ട ഒരു കാര്യത്തിലും വിരാട് കോഹ്ലിയെ പിന്തുടര്‍ന്നു. അക്കൗണ്ട് തുറക്കാതെ പുറത്താകുന്ന കാര്യത്തിലാണ് രോഹിത് കോഹ്ലിക്കൊപ്പം എത്തിയത്. രോഹിത് ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഡക്കിന് പുറത്തായി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ളാദേശിന്റെ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ ഓവറിലെ Read More…

Sports

അവന് എവിടെ ബൗള്‍ ചെയ്യണമെന്നറിയാതെ നിങ്ങള്‍ക്ക് കുഴങ്ങും; ഒരു ക്യാപ്റ്റന്റെ പേടിസ്വപ്നം ആരാണെന്ന് നിങ്ങൾക്കറിയാമോ?

ഒരു 15-20 ഓവറുകള്‍ നിന്നു പോയാല്‍ അവന് എവിടെ ബൗള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാകും. പല അവസരങ്ങളിലും 30 ഓവറുകള്‍ക്ക് അപ്പുറം ക്രീസില്‍ തുടര്‍ന്നാല്‍ ഇന്നിംഗ്‌സിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കും ഇന്ത്യന്‍ നായകന്‍. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റേതാണ് ഈ വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ബാറ്റിംഗ് നെടുന്തൂണുകളില്‍ ഓളായ രോഹിത് ശര്‍മ്മയെക്കുറിച്ചാണ് അശ്വിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ ആയിരുന്ന രോഹിതിന്റെ യാത്രയും കരിയറും പുനര്‍ നിര്‍വ്വചിച്ചത് ഇന്ത്യയുടെ Read More…

Sports

ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്മാന്‍ ഗില്ലിന്റേത് ഒന്നൊന്നര വരവ് ; ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഇങ്ങിനെ

ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് Read More…

Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…

Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Movie News

വിരാട്‌കോഹ്ലിയുടെ ബയോപിക് വരുമോ? രാംചരണ്‍ തേജ അഭിനയിക്കുമോ?

സ്‌പോര്‍ട്‌സ് ഡ്രാമകളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടെ ബയോപികിന്റെയും കാലമാണ് ഇപ്പോള്‍ സിനിമയില്‍. കപിലിന്റെ 1983 ലോകകപ്പ് വിജയവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ധോനിയും മേരികോമും തുടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്താരം മുത്തയ്യാ മുരളീധരനില്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ ബയോപിക്കിനെകുറിച്ചാണ് ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കോഹ്ലിയുടെ ജീവിതം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും എന്നുറപ്പാണെന്നിരിക്കെ അത്തരം ഒരു Read More…

Sports

പാകിസ്താനെതിരേ വിജയിക്കണം; 78 റണ്‍സ് നേടിയാല്‍ രോഹിത് ഗാംഗുലിയെ പൊട്ടിക്കും

ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് ഞായറാഴ്ച ഇരിക്കുന്നത് ഒരു വമ്പന്‍ നാഴികക്കല്ല്. ഞായറാഴ്ച പല്ലേക്കലേയില്‍ പാക്കിസ്ഥാനെതിരെ 78 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. രോഹിത്തിന്റെ സഹതാരം വിരാട് കോഹ്ലി ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ മുന്‍ നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഞായറാഴ്ച Read More…

Sports

രോഹിത്തും ബുംറെയുമല്ല; 2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം ഈ താരത്തിന്റെ പ്രകടനം

പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും Read More…