Oddly News

ഹിജാബ് ധരിച്ച യുവതി​ക്ക് ഡി-മാർട്ട് ഔട്ട്‌ലെറ്റിൽ വിലക്ക്, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; കേസ്, ഒടുവിൽ മാപ്പ്

റിട്ടെയിൽ ഔട്ട്‌ലെറ്റായ ഡി-മാർട്ടിൽ സാധനങ്ങൾ വാങ്ങാനെത്തിയ മുസ്‍ലിം യുവതിയെ അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്യാ​തെ രാത്രി ​വൈകുംവരെ സ്റ്റേഷനിൽ നിൽപ്പിച്ചതായും ഇവർ ആരോപിച്ചു. ഒടുവിൽ സോഷ്യൽമീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് കേസെടുപ്പിച്ചത്. മുംബൈ വിരാറിലെ യശ്വന്ത് നഗറിലുള്ള ഡി-മാർട്ട് ഔട്ട്‌ലെറ്റിലാണ് സംഭവം. ഹിജാബ് ധരിച്ചതിനാൽ തനിക്ക് പ്രവേശനം വിലക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നലസൊപാര Read More…