നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം നവ്യ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ‘ഭരതനാട്യത്തിന്റെ താളാത്മകമായ പ്രപഞ്ചത്തിനുള്ളില്‍, എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു, Read More…
Tag: Viral Video
‘ഗര്‍ഭിണിയായ ഭാര്യ പുലര്‍ച്ചെ 3 മണിക്ക് നിങ്ങളെ ഉണര്‍ത്തുമ്പോള്‍ എന്തുസംഭവിക്കും? വീഡിയോയുമായി ശ്രീനിഷും പേളിയും
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. യാത്രകളും ഫുഡ് ക്രേവിംഗ്‌സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പം വിദേശത്തേക്കും ഇവര്‍ പോയിരുന്നു. പേളിയും ശ്രീനിഷും ചേര്‍ന്നുള്ള Read More…
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന സൊമാറ്റോ ജീവനക്കാരന്‍ ; വീഡിയോ വൈറല്‍
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന ജീവനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാള്‍ കുതിരപ്പുറത്ത് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. ‘അര്‍ബാസ് ദ ഗ്രേറ്റ്’ എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്. ഹെദരാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചതിനാല്‍ ഇംപീരിയല്‍ ഹോട്ടലിന് സമീപമുള്ള ചഞ്ചല്‍ഗുഡയില്‍ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ഇതില്‍ കുറിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ പെട്രോളിന് Read More…
റണ്‍വേ ആണെന്ന് കരുതി വിമാനം ലാന്‍ഡ് ചെയ്തത് തണുത്തുറഞ്ഞ നദിയില്‍ ; വീഡിയോ വൈറല്‍
റണ്‍വേ ആണെന്ന് കരുതി വിമാനം ലാന്‍ഡ് ചെയ്തത് തണുത്തുറഞ്ഞ നദിയില്‍. 30 യാത്രക്കാരുമായി എത്തിയ വിമാനമാണ് റണ്‍വേയാണെന്നു കരുതി തണുത്തുറഞ്ഞ നദിയില്‍ ലാന്‍ഡ് ചെയ്തത്. ഡിസംബര്‍ 28 നായിരുന്നു സംഭവം. കോളിമ നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയതിനാല്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല.പോളാര്‍ എയര്‍ലൈന്‍സിന്റെ അന്റോനോവ് എഎന്‍24 ആര്‍വി വിമാനമാണ് (ആര്‍എ47821) കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന കോളിമ നദിയില്‍ ലാന്‍ഡ് ചെയ്തത്. റണ്‍വേ അടയാളപ്പെടുത്തുന്ന ലൈറ്റും ഇല്ലായിരുന്നു. അതിനാല്‍ റണ്‍വേ Read More…
കലക്ടറുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളി തുറന്ന് ആന ; കലക്ടര്‍ക്ക് പരാതി നല്‍കാന്‍ എത്തിയതോ?- വീഡിയോ
ആന എല്ലാവര്‍ക്കും വലിയ പ്രിയപ്പെട്ട മൃഗമാണ്. ആനകളില്‍ ഏറ്റവും രസം കുട്ടിയാനകളുടെ കളികള്‍ കാണാനാണ്. കുസൃതിത്തരങ്ങള്‍ കൊണ്ട് പ്രിയപ്പെട്ട ജീവിയായ ആനയോട് അത്ര ആരാധനയാണ് നമുക്കെല്ലാം. എത്ര തവണ കണ്ടാലും അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ജീവിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. കാട്ടാനകള്‍ ഇടയ്ക്ക് നാട്ടിലിറങ്ങി അക്രമം നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ നാട്ടിലിറങ്ങിയ ഒരു കാട്ടാന നേരെ Read More…
ബിയര്‍ കാനില്‍ നിന്നും അല്‍പം ബിയര്‍ ഗ്ലാസിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചതേയുള്ളൂ ; പിന്നെ കണ്ടത് ഇതാണ് , വീഡിയോ വൈറല്‍
ലോകമാകെ തണുപ്പിന്റെ ആധിക്യം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെല്ലാം കഠിനമാണ് തണുപ്പാണ്. ഈ രണ്ടു ധ്രുവങ്ങളിലും വര്‍ഷം മുഴുവനും വളരെ കുറവ് മാത്രമാണ് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത്. ദക്ഷിണധ്രുവത്തിലെ തണുപ്പിന്റെ കാഠിന്യം മനസിലാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ജെഫ് ക്യാപ്സ് എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ജെഫ് ക്യാപ്സ് ഒരു വിന്റര്‍ ജാക്കറ്റ് ധരിച്ച് ദക്ഷിണധ്രുവത്തിലൂടെ നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇപ്പോള്‍ ദക്ഷിണധ്രുവത്തില്‍ -84 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ -64 ഡിഗ്രി സെല്‍ഷ്യസാണ് Read More…
സ്റ്റാന്റപ്പ് കോമഡിയില്‍ മകനെ വിഷയമാക്കി; ജാനെല്ലാ ജെയിംസിന് തമാശ ബൂമറാംഗായി; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം
നടിയും ഹാസ്യതാരവും സ്റ്റാന്റപ്പ്‌കോമഡി താരമായ ജാനെല്ലെ ജെയിംസ് അടുത്തിടെ തന്റെ മകനെക്കുറിച്ച് പറഞ്ഞ ഒരു തമാശ ഇപ്പോള്‍ നടിക്ക് ബൂമറാംഗായി മാറിയിരിക്കുകയാണ്. താരത്തിന്റെ സംസാരത്തിന്റെ പഴയ വീഡിയോ ജേഡ് സ്‌പൈസീ എന്ന അക്കൗണ്ടില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. അബോട്ട് എലിമെന്ററി സ്റ്റാര്‍ തമാശ അവതരിപ്പിക്കുന്നതിന്റെ ഒരു ക്ലിപ്പ് 2023 ഡിസംബര്‍ 12 ചൊവ്വാഴ്ച, എക്സ് ഉപയോക്താവ് പങ്കിട്ടതാണ് സംഭവം പുറത്തറിഞ്ഞത്. നെറ്റ്ഫ്‌ലിക്സിന്റെ കോമഡി സ്പെഷ്യല്‍ ദി സ്റ്റാന്‍ഡ് അപ്പ് Read More…
ആള്‍ക്കാരെ ഞെട്ടിച്ച് ഈ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞമ്മ’; വൈറലായ റെസ്‌റ്റോറന്റിലെ പരിചാരക, പിന്നീടാണ് ട്വിസ്റ്റ്
എഐ വന്നത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന്റെ മറുവശം എന്ന നിലയില്‍ തൊഴില്‍ പോകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് ചൈനയിലെ ഒരു റെസ്‌റ്റോറന്റിലെ പരിചാരക ആള്‍ക്കാരെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ ചോങ്കിംഗിലെ ക്വിന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഒരു ആന്‍ഡ്രോയിഡ് പരിചാരിക ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു. Read More…
‘അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല, ഞാന്‍ വീട്ടില്‍ തനിച്ചാണ്.. ഈ നാലു വയസ്സുകാരന്റെ കരച്ചില്‍ മാതാപിതാക്കളുടെ ഉള്ളുപൊള്ളിക്കും- വീഡിയോ
ജീവിത തിരക്കിനിടിയില്‍ സ്വന്തം മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന എത്ര മാതാപിതാക്കളുണ്ട്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ജീവിതസാഹചര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ പണത്തിന് വേണ്ടി ഓടി നടക്കുമ്പോള്‍ മക്കളുടെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് വലിയ ഉള്‍ക്കാഴ്ചയാണ് കൊറിയയിലെ നാലു വയസ്സുകാരന്‍ സോങ് ഇയോ ജുന്‍ എന്ന കുട്ടിയുടെ വീഡിയോ. ”എനിക്കറിയില്ല. ഞാന്‍ വീട്ടില്‍ തനിച്ചാണ്… എന്റെ കൂടെ ആരും കളിക്കില്ല.” ‘മൈ ഗോള്‍ഡന്‍ കിഡ്സ്’ എന്ന ദക്ഷിണ കൊറിയന്‍ ഷോയിലെ സോങിന്റെ വീഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. മുതിര്‍ന്നവരെ Read More…









