ചിത്രങ്ങളായ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോണിന്റെ കവറിനുള്ളില്‍ മുട്ട വച്ച്, അത് പൊട്ടിക്കുകയാണ് ചെയ്യുന്നത്. ഐഫോണിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് വ്യക്തമല്ല. വിഡിയോ പങ്കുവച്ചതിനൊപ്പം നിങ്ങള്‍ ഈ ഫോള്‍ കവര്‍ ഉപയോഗിക്കുമോ? എന്നാണ് കുറിച്ചിരിയ്ക്കുന്നത്.വിഡിയോ ആരംഭിക്കുമ്പോള്‍ ഒരാള്‍ തന്റെ ഫോണ്‍ മേശപ്പുറത്തു വയ്ക്കുന്നത് കാണാം. ഫോണിന്റെ പുറകു ഭാഗത്തായി ഒരു പുഴുങ്ങിയ മുട്ട വെച്ചതിനു ശേഷം കവര്‍ ഉപയോഗിച്ച് ആ മുട്ട പൊട്ടിക്കുന്നു. Read More…
Tag: Viral Video
ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കന്‍ ; എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ കള്ളം പറയുകയാണ്
ഭക്ഷണവിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിചിത്രങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കനാണെന്നാണ് പറയാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ സംഭവം ചിക്കന്‍ അല്ല. ചിക്കന്റെ രൂപത്തില്‍ തയാറാക്കിയ ഒരു കേക്ക് ആണ്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതൊരു കേക്ക് ആണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Read More…
ഓമനത്തമുള്ള ഒരു കുഞ്ഞും മനോഹരചിരിയും ; 35 ദശലക്ഷത്തിലധികം കാഴ്ചകളുമായി ഇന്‍സ്റ്റാഗ്രാമില്‍- വീഡിയോ
ലോകത്ത് എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളുടെ കുട്ടത്തിലാണ് നിഷ്‌ക്കളങ്കത്വവും ഓമനത്വവുമുള്ള പിഞ്ചു കുഞ്ഞുങ്ങളും അവരുടെ കളിചിരികളും. എണ്ണമറ്റ വീഡിയോകളാല്‍ നിറഞ്ഞിരിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത്, ഓമനത്തമുള്ള കുഞ്ഞിനെ അവതരിപ്പിക്കുന്ന ഒരു വീഡിയോ 35 ദശലക്ഷത്തിലധികം കാഴ്ചകളുമായി ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്. ലളിതവും എന്നാല്‍ ആകര്‍ഷകവുമായ ഈ വീഡിയോയില്‍ കാഴ്ചക്കാര്‍ക്ക് അതിശയിപ്പിക്കാതിരിക്കാന്‍ കഴിയാത്തവിധം അതിമനോഹരമായ ഒരു കുഞ്ഞാണ് താരം. തന്റെ കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച കീസിയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ആരംഭിക്കുമ്പോള്‍, അവള്‍ തന്റെ കുഞ്ഞിനെ ലെന്‍സിന് മുന്നില്‍ Read More…
എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി
അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. അശ്വതി തന്റ മാത്രം Read More…
‘ഫിറ്റ്‌നസ് എന്നത് നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ് ’ ; വര്‍ക്കൗട്ട് വിഡിയോ പങ്കിട്ട് ഞെട്ടിച്ച് ജ്യോതിക
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ലഭിച്ചതൊക്കെയും മികച്ച അവസരങ്ങളായിരുന്നു. മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രമായ കാതല്‍ ദി കോറില്‍ ജ്യോതിക പ്രധാന കഥാപാത്രമാണ് ചെയ്തത്. ജ്യോതികയുടെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ജ്യോതിക തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ഒരു താരം കൂടിയാണ് ജ്യോതിക. കഠിനകരമായ ഫിറ്റ്‌നെസ് വീഡിയോകളൊക്കെ താരം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നീണ്ട ഒരു ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് Read More…
തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍
തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…
ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല്‍ വീഡിയോ
സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video ) ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന്‍ കഥാപാത്രത്തിന്റെ അതേ Read More…
‘ഞാന്‍ ഒരു പക്ഷിയാണെന്നാണ് എനിക്ക് തോന്നുന്നത്’ – സ്‌കൈ ഡൈവിംഗ് വീഡിയോയുമായി അഹാന
യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൈ ഡൈവിംഗിന്റെയും സാഹസികമായ ലാന്‍ഡിംഗിന്റെയും വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അഹാന. താന്‍ ഒരു പക്ഷിയാണെന്നാണ് തനിക്ക് തോന്നുതെന്നാണ് അഹാന സ്‌കൈ ഡൈവിംഗിനിടെ പറയുന്നത്. കരയുടെയും കടലിന്റെയും ആകാശത്തിന്റെയുമൊക്കെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ” സ്‌കൈ Read More…
വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വീഡിയോ ; ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി യുവതി
വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വില്‍പ്പനയിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി ചൈനീസ് യുവതി. ഓണ്‍ലൈന്‍ പ്രമോഷന്‍ വീഡിയോയിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പുതിയ രീതിയിലൂടെയാണ് യുവതി പണം നേടിയത്. സെംഗ് സിയാംഗ് സിയാംഗ് എന്ന യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഡായിന്‍ (douyin) ലൈവ് സ്ട്രീമറാണ് ഇവര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് ഇവര്‍ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. 2017 മുതല്‍ ലൈവ് സ്ട്രീമിംഗ് ബിസിനസില്‍ സജീവമായി ഇവര്‍ പ്രവര്‍ത്തിച്ച് Read More…