യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. “ഇറാന്റെ പരമോന്നത നേതാവ് രക്തസാക്ഷിത്വം വരിച്ചു,” എന്ന് ഞായറാഴ്ച ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 86-കാരനായ അദ്ദേഹം തന്റെ ഓഫീസിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ കോമ്പൗണ്ടിൽ നിന്ന് കണ്ടെടുത്ത അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാൽ, ഖമേനിയുടെ മരണത്തിന് Read More…
Tag: viral post
73 ലക്ഷം ശമ്പളം, മകന് ‘ജോലിയില്ലാത്ത’ ഭാര്യയെ വേണം; ഒരമ്മയുടെ വിചിത്രമായ ആവശ്യം പങ്കുവെച്ച് മാട്രിമോണിയൽ സി.ഇ.ഒ.
73 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള മകന് വേണ്ടി ‘കരിയർ ഇല്ലാത്ത’ ഭാര്യയെ തേടുന്ന ഒരു ദക്ഷിണ ഡൽഹി സ്വദേശിനിയുടെ വിചിത്രമായ ആവശ്യം ചർച്ചയാവുകയാണ്. ഒരു മാട്രിമോണിയൽ ആപ്പിന്റെ സിഇഒ പങ്കുവെച്ച ഈ കുറിപ്പ്, ആധുനികമെന്ന് തോന്നിപ്പിക്കുന്ന കുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന പഴയകാല ചിന്താഗതികളെയാണ് തുറന്നുകാട്ടുന്നത്. “ഡിഗ്രിയുള്ള ഒരു വീട്ടുജോലിക്കാരിയെയാണോ നിങ്ങൾ തേടുന്നത്?” ‘നോട്ട് ഡേറ്റിംഗ്’ എന്ന മാട്രിമോണിയൽ ആപ്പിന്റെ സിഇഒ ആയ ജസ്‌വീർ സിംഗ് ആണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഈ അനുഭവം പങ്കുവെച്ചത്. തന്റെ Read More…
‘റിലേഷൻഷിപ്പ് പൊട്ടി പാളീസായി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി..’; പൊട്ടിക്കരഞ്ഞ് ‘വെറും വർഷ’…
നടിയായും അവതാരകയായുമെല്ലാം മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. സോഷ്യല്‍ മീഡിയ താരമായ വര്‍ഷയെ എല്ലാവരുമറിയുന്നത് വെറും വര്‍ഷ എന്ന പേരിലായിരിക്കും. റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള വര്‍ഷയുടെ പുതിയ വിഡിയോ പക്ഷെ വേദനിപ്പിക്കുന്നതാണ്. തന്റെ 2025 നെക്കുറിച്ചാണ് വര്‍ഷ വിഡിയോയില്‍ സംസാരിക്കുന്നത്. 2025 തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നാണ് വര്‍ഷ പറയുന്നത്. റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്. വൈകാരികമായി സംസാരിച്ച് Read More…
അവിശ്വസനീയം ! മനുഷ്യന്റെ വലുപ്പമുള്ള വവ്വാലിനെ കണ്ടെത്തി, തലകീഴായി തൂങ്ങിക്കിടക്കുന്ന മനുഷ്യനെപ്പോലെ…
ഫിലിപ്പൈൻസിൽ നിന്നുള്ള ഭീമാകാരമായ ഒരു വവ്വാലിന്റെ ചിത്രം വൈറലായിരിക്കുകയാണ്, ആളുകളെ അമ്പരപ്പിക്കുന്ന ഈ ചിത്രം കണ്ട ചിലർ ഭയന്നുപോയപ്പോൾ, ഇങ്ങനെയൊരു ജീവി യഥാർത്ഥത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റുചിലരാകട്ടെ അത്ഭുതപ്പെട്ടു. ഫിലിപ്പൈൻസിൽ നിന്നുള്ള തലകീഴായി തൂങ്ങിക്കിടക്കുന്ന മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഒരു ഭീമാകാരൻ വവ്വാലിന്റെ ചിത്രം പ്രചാരത്തിലായപ്പോൾ ലോകമെമ്പാടുമുള്ള ആളുകൾ ഞെട്ടിപ്പോയി. വീടിന് പുറത്തുള്ള വയറിൽ ശാന്തമായി തൂങ്ങിക്കിടക്കുന്ന ഒരു ഭീമാകാരൻ വവ്വാലിനെയാണ് ചിത്രത്തിൽ കാണുന്നത്. ചിറകുകൾ മടക്കിവെച്ചിട്ടുണ്ടെങ്കിലും അതിന്റെ വലിയ ശരീരഘടന വ്യക്തമാണ്. ഒറ്റനോട്ടത്തിൽ ഈ ചിത്രം വ്യാജമാണെന്ന് Read More…
ഹൃദയ ശസ്ത്രക്രിയ, നെഞ്ചിലുള്ള ടാറ്റൂ പോകുമോ ഡോക്ടര്‍….? യുവതിയുടെ ചോദ്യത്തിന് സർജന്റെ ഹൃദയസ്പർശിയായ മറുപടി
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ ചെയ്ത ഒരു ചെറിയ കാര്യം ഒരു യുവതി വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അന്ന എന്ന യുവതിയാണ് തനിക്ക് antibiotic-resistant endocarditis എന്ന അപൂർവ ഹൃദയ അണുബാധയെത്തുടർന്ന് 2024 സെപ്റ്റംബറിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി അയോർട്ടിക് വാൽവ് മാറ്റിവെച്ചു എന്ന് X-ൽ കുറിച്ചത്. ഈ വലിയ ശസ്ത്രക്രിയക്ക് ശേഷം അന്നയുടെ നെഞ്ചിലുണ്ടായിരുന്ന ടാറ്റൂ, മുറിഞ്ഞുപോകാതെ അതേപടി തുന്നിച്ചേർക്കാൻ സർജൻ പ്രത്യേകം ശ്രദ്ധിച്ചു. “എനിക്ക് ഓപ്പൺ ഹാർട്ട് സർജറിയുണ്ടായി. Read More…
‘വിവാഹം കഴിച്ചാൽ എനിക്കെന്താണു നേട്ടം’? ചോദ്യവുമായി യുവതി: ചർച്ചയായി കുറിപ്പ്
സ്ത്രീകളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്കുകളും ഉത്തരവാദിത്വങ്ങളും കടന്നു വരുന്നത് വിവാഹശേഷമാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളും, വീട്ടു കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ പല സ്ത്രീകളും സിംഗിള്‍ ലൈഫ് തന്നെയാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിയ്ക്കുന്നതെന്ന ചോദ്യവുമായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ” ഞാന്‍ അവിവാഹിതയും സമ്പാദിക്കുന്നവളും ആണെങ്കില്‍ എന്റെ അമ്മ നല്‍കുന്ന ഒരു കപ്പ് ചായയുമായായിരിക്കും ഉണരുന്നത്. Read More…
ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്
ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്. പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ Read More…
സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയുമായി ഗോപി സുന്ദര്‍, വീണ്ടും വിമര്‍ശനം
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.’ പേജ് ഒന്ന് ആക്ടീവ് ആക്കാമെന്ന് വിചാരിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഈ പോസ്റ്റീനാവട്ടെ വളരെ സജീവമായി തന്നെ കമന്റുകളുമുണ്ട്.’ അണ്ണാ ഇതിന്റെ ഇടയ്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ എങ്ങനെ വേണമെങ്കിലും ജീവിക്കാം, എന്നാല്‍ കൂറെ പ്രായമാകുമ്പോല്‍ ഒരു വീഴ്ച്ച Read More…
ചക്കര ഉമ്മ ചക്കര അമ്മയ്ക്ക്.. ആറു ഭാഷകളില്‍ അമ്മയ്ക്ക് കത്തെഴുതി താരപുത്രി; വൈറലായി അസിന്റെ മകളുടെ കുറിപ്പ്
വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അസിന്‍. ഇപ്പോളിതാ മകള്‍ അരിന്‍ എഴുതിയ ഒരു കത്തുമായിയാണ് അസിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .ആറു ഭാഷകളിലാണ് അരിന്‍ അമ്മ അസിനായി കത്തെഴുതിയിരിക്കുന്നത്. ‘ എന്റെ 6 വയസുകാരിയില്‍ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്‌റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന്‍ ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്. ‘പ്രിയപ്പെട്ട മമ്മാ, Read More…









