ശക്തമായ കാലവർഷക്കേടുതിയെത്തുടർന്ന് ഐഐടി റൂർക്കി കാമ്പസിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായെങ്കിലും, വിദ്യാർത്ഥികൾ ഈ പ്രതിസന്ധിയെ നേരിടാൻ ഒരു വേറിട്ട വഴി കണ്ടെത്തി. കാമ്പസിലെ വെള്ളക്കെട്ടുള്ള പ്രദേശം മുറിച്ചുകടക്കാൻ ഒരു താൽക്കാലിക ഫ്ലോട്ടിങ് പ്ലാറ്റ്ഫോം (ഫ്ലോട്ട്) ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് നിരവധി ആളുകളിൽ ചിരിയുണർത്തുകയും അതോടൊപ്പം വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു. വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ നടന്നുപോകുന്നതിന് പകരം, വലിയൊരു ഫ്ലോട്ടിങ് ഷീറ്റിന് മുകളിൽ നിരവധി വിദ്യാർത്ഥികളും ജീവനക്കാരും കുടയും ചൂടി Read More…

