സിനിമാവേദിയില്‍ പ്രണയികളായ മിക്ക നടീനടന്മാരും ബന്ധം മറച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ കടകവിരുദ്ധമാണ് തമന്നയുടേയും കാമുകന്‍ വിജയ്‌വര്‍മ്മയുടേയും കാര്യങ്ങള്‍. ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കുക മാത്രമല്ല ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുകയും ഒരമിച്ച് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുകയാണ്. എന്തുകൊണ്ടാണ് പ്രണയവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാത്തതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് വിജയ്‌വര്‍മ്മ വെളിപ്പെടുത്തി. ” പരസ്പരം ഇഷ്ടപ്പെടുന്നു എന്ന വസ്തുതയിലാണ് ഞങ്ങള്‍ ഇരുവരും യോജിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒരു ബന്ധം മറയ്ക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതില്ല. പക്ഷേ Read More…