Movie News

വിജയ് യുടെ ‘ഗോട്ട്’ സിനിമയില്‍ അന്തരിച്ച നടന്‍ വിജയകാന്തും ; എഐ സാങ്കേതികത ഉപയോഗിച്ച് നടനെ കൊണ്ടുവരും

വെങ്കട്ട് പ്രഭുവിനൊപ്പമുള്ള വിജയ് ചിത്രം ‘ഗോട്ട്’ പതിയെയാണ് തയ്യാറാകുന്നതെങ്കിലും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. പകുതി ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന ചിത്രം ഏപ്രിലോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ അന്തരിച്ച പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിനെ തിരികെ കൊണ്ടുവരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നു. അന്തരിച്ച ജനപ്രിയ നടനെ എഐ സാങ്കേതികത ഉപയോഗിച്ച് തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജയകാന്ത് മരണമടഞ്ഞത്. സിനിമയില്‍ അന്തരിച്ച നടന്റെ ഭാഗം സൃഷ്ടിക്കാന്‍ വിജയകാന്തിന്റെ കുടുംബത്തില്‍ നിന്ന് അനുമതി തേടാനുള്ള നടപടിയിലാണ് ‘ഗോട്ട്’ നിര്‍മ്മാതാക്കള്‍. Read More…

Movie News

വിജയകാന്തിന്റെ വീട്ടിലെത്തി ആദരം അര്‍പ്പിച്ച് ലോറന്‍സ് ; മകന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ സിനിമയില്‍ അഭിനയിക്കും

‘ക്യാപ്റ്റന്’ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും കുടുംബത്തെ പിന്തുണയ്ക്കാനും തമിഴ് താരങ്ങള്‍ വിജയകാന്തിന്റെ വീട്ടിലും ഓഫീസിലും സന്ദര്‍ശനം തുടരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സൂര്യ, കാര്‍ത്തി, വിശാല്‍ എന്നിവര്‍ പിന്നീട് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇപ്പോഴിതാ രാഘവ ലോറന്‍സ് വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച് അനുശോചനം അറിയിച്ചു. തന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കിടാന്‍ താരം പിന്നീട് എക്സിലേക്ക് പോയി. വിജയകാന്തിന്റെ മൂത്തമകന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറാണെന്ന് മനുഷ്യസ്നേഹത്തിന് പേരുകേട്ട ലോറന്‍സ് പറഞ്ഞു. Read More…