ലോകേഷ് കനകരാജിന്റെ ലിയോയ്ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. വിജയ് യുടെ ഏറ്റവും മാസ് സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. അതിനിടയില്‍ സിനിമയിലെ ആദ്യത്തെ പത്തുമിനിറ്റ് ഒരു കാരണവശാലും മിസ്സാക്കരുതെന്നും അതില്‍ താനൊരു അത്ഭുതം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ച് സംവിധായകന്‍. ആദ്യ പത്ത് മിനിറ്റ് നടന്‍ വിജയ്യുടെ ആമുഖ സീനുകളില്‍ ഉപയോഗിച്ചിരിക്കുന്ന സിജി സീനുകള്‍ സിനിമയിലെ ബാക്കിയുള്ള മുഴുവണ്‍ ടോണിനെയും സജ്ജമാക്കുന്നതായി സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ഇക്കാര്യം സംസാര വിഷയമാണ്. ഒരു Read More…
Tag: vijay
ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?
ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്. ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ Read More…
അമേരിക്കന്‍ പ്രീമിയറില്‍ ലിയോ കുതിക്കുന്നു ; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ മറികടന്നു
തീയേറ്ററുകളില്‍ എത്താന്‍ വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 നെ മറികടന്നു. യുഎസ്എയില്‍ ‘ലിയോ’ പ്രീമിയറിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 700000 ഡോളര്‍ സിനിമ നേടിയെന്നാണ് വിവരം. ഇതോടെ അമേരിക്കന്‍ പ്രീമിയറില്‍ മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും നാലു തമിഴ് ചിത്രങ്ങളിലാണ് ലിയോ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററില്‍ റിലീസ് Read More…
രോഹിണി തീയറ്ററില്‍ ആരാധകര്‍ ഉണ്ടാക്കിയ നഷ്ടം വിജയ് നികത്തുമോ? ലക്ഷങ്ങളുടെ നഷ്ടത്തെപ്പറ്റി വാ തുറക്കാതെ വിജയ്
ദളപതി വിജയ് നായകനായ ലിയോ ഈ മാസം 19 ന് റിലീസ് ചെയ്യും. വിജയിയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ലിയോയെ കുറിച്ചുള്ള പ്രതീക്ഷകള്‍ സിനിമയുടെ തുടക്കം മുതലുണ്ട്. ഇതിന് പ്രധാന കാരണം സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രത്തിലെ താരനിരയുമാണ്. എന്നത്തേക്കാളും ‘ലിയോ’ ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിജയ് ആരാധകര്‍ ഇപ്പോള്‍ കറങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നടക്കാതെ പോയ ഓഡിയോ ലോഞ്ചിന്റെ നിരാശ ആരാധകര്‍ തീര്‍ത്തത് ചിത്രത്തിന്റെ ട്രെയിലര്‍ ആഘോഷിച്ചാണ്. ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് പത്ത് രൂപ Read More…
ലിയോയുടെ ട്രെയിലറില്‍ വിജയ് യുടെ മോശംപരാമര്‍ശം ; കുറ്റം താന്‍ ഏറ്റെടുക്കുന്നതായി ലോകേഷ് കനകരാജ്
പ്രണയവും തമാശകളും നിറഞ്ഞുനിന്നിരുന്ന തമിഴ്‌സിനിമയില്‍ ഏതു സാഹചര്യത്തിലും അക്രമം മാത്രമാണ് പരിഹാരമെന്ന മട്ടില്‍ തമിഴ്‌സിനിമയില്‍ വേറിട്ടൊരു സാമ്രാജ്യം സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും രക്തം, കൊലപാതകം, തോക്ക് തുടങ്ങിയ ഘടകങ്ങളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലിയോയുടെ ട്രെയിലര്‍ പോലും രക്തം പുരണ്ട പോസ്റ്ററിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയുടെ ട്രെയിലറില്‍ വിജയ് നടത്തുന്ന ശാപവചനവും ഇപ്പോള്‍ വിവാദമാണ്. പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് യൂ ട്യൂബില്‍ റെക്കോഡ്‌ബ്രേക്കിംഗ് വ്യൂവേഴ്‌സാണ് Read More…
പ്രീ ബുക്കിംഗില്‍ തന്നെ നേടിയത് 15 കോടിയിലധികം; ആദ്യദിനം ലിയോ 45 കോടിയോളം നേടുമെന്ന് പ്രതീക്ഷ
വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ Read More…
അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി
കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?
സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. Read More…
വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും Read More…