ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്. 31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് Read More…
Tag: vijay
ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന
വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…
ലിയോ സിനിമയ്ക്ക് സംവിധായകന്‍ ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വിജയമായ സംവിധായകന്‍ എന്നാണ് ലോകേഷ് കനകരാജിന് വിശേഷണം. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ അദ്ദേഹം ഇതുവരെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിരുന്നു. വിജയ് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ലിയോ’ ആണ് അവസാനമായി അവതരിപ്പിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയ്ക്കായി സംവിധായകന്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ? സംവിധായകന് നിര്‍മ്മാതാക്കള്‍ പ്രതിഫലം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തില്ലെന്നും കുറച്ച് തുക ഇപ്പോഴും കൊടുക്കാന്‍ ബാക്കിയുണ്ടെന്നും ചില Read More…
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ സൂപ്പര്‍ നായികയാകണം ; സ്വപ്‌നറോളിനെക്കുറിച്ച് സാമന്ത
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ തനിക്ക് സൂപ്പര്‍നായികയായി അഭിനയിക്കണമെന്ന് നടി സാമന്ത. വിജയ് നായകനായി തൃഷ നായികയായി ലിയോ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് തന്റെ ആഗ്രഹം സാമന്ത തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് യുടെ ഫിറ്റ്‌നസ് സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമകളില്‍ സൂപ്പര്‍നായികയായി അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടി പറഞ്ഞു. അതേസമയം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് വിജയ് – സാമന്ത. എആര്‍ മുരുകദോസാണ് ഇരുവരേയും ആദ്യമായി ഒരു സിനിമയില്‍ ഒന്നിപ്പിച്ചത്. താരത്തിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ Read More…
വിജയ് യുടെ വെങ്കിട്ട്പ്രഭു ചിത്രം ‘ദളപതി 68’യുടേയും പ്രചോദനം ഹോളിവുഡ് ചിത്രം ?
‘ദളപതി 68’ ന്റെ തായ്ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങി വന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും. സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് നിര്‍മ്മിച്ചു.അതേസമയം സിനിമ ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയാണെന്നും 2012 ലെ ഹോളിവുഡ് റിലീസായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നും Read More…
വിജയ് യുടെ കയ്യിലിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയാമോ? ഇപ്പോള്‍ മുന്‍നിര നടി
ഇടയ്ക്കിടെ നടന്മാരുടെയും നടിമാരുടെയും പഴയ ലുക്ക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഇളയദളപതി വിജയ് യുടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിജയ് ഒരു പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് ദൃശ്യം. ഒരു പ്രമുഖ നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്. ഇപ്പോഴത്തെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയിട്ടുള്ളയാളാണ് വിജയ് എടുത്തിരിക്കുന്ന ഈ കുട്ടി. നിലവില്‍ ചെറിയ സ്‌ക്രീനിലെ സെന്‍സേഷണല്‍ നടിമാരില്‍ ഒരാളായ ഹിമ ബിന്ദുവാണ് വിജയ് യുടെ കയ്യിലിരിക്കുന്നത്. ഹിമ ബിന്ദു തന്റെ ചെറുപ്പത്തില്‍ വിജയ്‌ക്കൊപ്പം Read More…
ഇന്ത്യയില്‍ 300 കോടി കടന്ന് ലിയോ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകാനായി എത്തിയ ചിത്രം ലിയോ തീയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമ ഇന്ത്യയില്‍ 300 കോടി പിന്നിട്ടു. എന്നാല്‍ ചിത്രം ലോകമെമ്പാടുമായി 500 കോടി കടന്നോ എന്ന് സെവന്‍ സിക്രിന്‍ സ്റ്റുഡിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്‌ടോബര്‍ 19-ന് ദസ്‌റയ്ക്ക് മുന്നോടിയായി റീലിസ് ചെയ്ത ചിത്രത്തിന് ലോകമെമ്പാടുമായി ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഒന്നിനു പിന്നാലെ മറ്റൊന്നായി ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ 10-ാം ദിനം 300 കോടിയിലെത്തി. ആദ്യത്തെ മൂന്ന് ആഴ്ചകള്‍ Read More…
കഥാപാത്രം ചെറുതോ വലുതോ ആവട്ടെ ; ലിയോയിലെ വേഷത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായി മഡോണ
കേരളത്തില്‍ ഉള്‍പ്പെടെ എവിടെയും ഇപ്പോള്‍ സംസാരവിഷയം ലോകേഷ് കനകരാജും അദ്ദേഹത്തിന്റെ വിജയ്ചിത്രം ലിയോയുമാണ്. സിനിമയില്‍ എലീസ എന്ന കഥാപാത്രത്തെ ചെയ്തത് മലയാളനടി മഡോണാ സെബാസ്റ്റിയനാണ്. സിനിമയില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേയുള്ളെങ്കിലൂം നടിയുടെ അപ്പിയറന്‍സിനെ കിടിലം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് മഡോണയെ വെള്ളിത്തിരയില്‍ ആരാധകര്‍ കണ്ടത്. സിനിമയിലെ സംഘട്ടനരംഗങ്ങളിലും അവര്‍ മികച്ചു നിന്നു. പക്ഷേ സിനിമയിലേത് ചെറിയ വേഷമായി പോയെന്നും ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ പാട്ടുകാരിയും നടിയുമായ മഡോണയ്ക്ക് അതിന് Read More…
ലിയോ ആദ്യവാരം നേടിയത് 264 കോടി
വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്. ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, Read More…