Movie News

തമന്നയും കാമുകന്‍ വിജയ്‌വര്‍മ്മയും വേര്‍പിരിഞ്ഞു? സുഹൃത്തുക്കളായി തുടരാന്‍ തീരുമാനം

ദീര്‍ഘനാളായി റിലേഷനില്‍ ആയിരുന്ന പ്രമുഖ തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കാമുകനും നടനുമായ വിജയ് വര്‍മ്മയും ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലാം അവസാനിപ്പിച്ചതായും വേര്‍പിരിഞ്ഞ ശേഷം ഭാവിയില്‍ നല്ല സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക്‌വില്ല അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വേര്‍പിരിഞ്ഞിട്ടും, തമന്നയും വിജയും സുഹൃത്തുക്കളായി തുടരാന്‍ ആഗ്രഹിക്കുന്നു. ഇരുവരും മറ്റുകാര്യങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കുള്ള ഷെഡ്യൂളുകള്‍ അവരെ അകറ്റി Read More…