ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയില്‍ വിജയ്ക്ക് ശബ്ദം നല്‍കുന്നത് സൂര്യ. തെലുങ്കിലെ യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്ഡം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസറിന്റെ തമിഴ്പതിപ്പിനാണ് സൂര്യ ശബ്ദം നല്‍കുന്നത്. നടന്‍ സൂര്യയുടെയും സംവിധായകന്‍ ഗൗതം തിന്നനൂരിയുടെയും ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള സമീപകാല ചിത്രം സിത്താര എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടു, കിംഗ്ഡം’ത്തിന്റെ തമിഴ് പതിപ്പിന് സൂര്യ ശബ്ദം നല്‍കിയെന്ന് സ്ഥിരീകരിച്ചു. ടീസറിന്റെ ഹിന്ദി പതിപ്പില്‍ രണ്‍ബീര്‍ കപൂറിന്റെ വോയ്സ് ഓവര്‍ Read More…
Tag: Vijay Devarakonda
പ്രേമലു കൊണ്ടുവന്ന ഭാഗ്യം ; വിജയ് ദേവരകൊണ്ടായ്ക്ക് നായികയാകാന്‍ മമിതാ ബൈജു?
ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. Read More…
തന്റെ ഭാവിവരന്‍ ‘വി.ഡി’ യെ പോലെയിരിക്കണം ; വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് രശ്മികാ മന്ദാന
നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പിന് വളരെ പഴക്കമുണ്ട്. ഇരുവരും പക്ഷേ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെന്ന് മാത്രം. എന്നാല്‍ ഇതാദ്യമായി വിജയ് ദേവരകൊണ്ടയെ സൂചിപ്പിച്ച് ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പം നടി പങ്കുവെച്ചു. തന്റെ ഭാവി ഭര്‍ത്താവിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ഫാന്‍ ക്ലബിന്റെ പോസ്റ്റിലായിരുന്നു നടിയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവ് ‘വിഡി’ പോലെയായിരിക്കണമെന്ന് പോസ്റ്റില്‍ പരാമര്‍ശിച്ചു. നടന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയ വിളിപ്പേരാണ് ”വിഡി”. 2018ല്‍ പുറത്തിറങ്ങിയ ഗീത Read More…
ഫെബ്രുവരിയില്‍ വിവാഹിതാകുമോ? രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട
ഒടുവില്‍ രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മൗനം വെടിഞ്ഞു വിജയ് ദേവരകൊണ്ട. തന്റെയും രശ്മിക മന്ദന്നയുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ‘കുഷി’ താരം തുറന്നു പറഞ്ഞു. ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരും വിവാഹിതരാകുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ Read More…
വിജയ് ദേവരകൊണ്ടയുടെ ‘റൗഡി’ ബ്രാന്‍ഡില്‍ സുന്ദരിയായി രശ്മികാ മന്ദാന
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരുടെ പട്ടികയിലാണ് രശ്മിക മന്ദാന. എട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായ അവര്‍, കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഇന്‍ഡസ്ട്രികളില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. അനേകം സിനിമയില്‍ നായകനായി എത്തിയിട്ടുള്ള സഹതാരം വിജയ് ദേവരകൊണ്ടയുമായി നടി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ദൃശ്യങ്ങളാണ് നടിയുടേതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റില്‍ വിജയ് ദേവരകൊണ്ടെയുടെ ബ്രാന്‍ഡായ റൗഡിയില്‍ നടിയെ മുംബൈ വിമാനത്താവളത്തില്‍ Read More…
രശ്മികാ മന്ദാനയും വിജയ് ദേവര്‍കൊണ്ടയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ?
തെന്നിന്ത്യയിലെ വന്‍ താരമൂല്യമുള്ള രശ്മിക മന്ദന ബോളിവുഡില്‍ മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. രണ്‍ബീര്‍കപൂര്‍ നായകനായ ആനിമലിലൂടെ നടി അരങ്ങേറ്റം നടത്തുകയാണ്. അതിനിടയിലാണ് താരം തെലുങ്ക് നടന്‍ വിജയ് ദേവര്‍കൊണ്ടയുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകളും വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രശ്മിക ദീപാവലി ആഘോഷിക്കുന്നതിന്റെ സ്റ്റില്‍ പുറത്തുവന്നിട്ടുണ്ട്. വിജയ് ദേവരകൊണ്ട പോസ്റ്റ് ചെയ്ത ചിത്രങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നവംബര്‍ 12 ന്, വിജയ് ദേവരകൊണ്ട തന്റെ മാതാപിതാക്കള്‍, സഹോദരന്‍ Read More…
പ്രണയജീവിതം ആസ്വദിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും: തുര്‍ക്കിയിലും ഒരുമിച്ചെന്ന് ആരാധകര്‍
വിജയ് ദേവരകൊണ്ടയും രശ്മിക മാന്ദാനയും പ്രണയത്തിലാണെന്ന കിംവദന്തി ഏറെനാളായുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളുെട സമാന ബാക്ക്ഗ്രൗണ്ട് ചൂണ്ടിക്കാട്ടി താരങ്ങള്‍ ലിവിങ് ടുഗദറിലാണ് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രശ്മിക തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അവര്‍ പങ്കിട്ട ചിത്രങ്ങള്‍ തുര്‍ക്കിയില്‍ നിന്നുള്ളതാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. നടന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രം ഖുഷിയുടെ ലൊക്കേഷനും തുര്‍ക്കിയായിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക തുര്‍ക്കിയിലായിരുന്നു എന്നാണ് ആരാധക പക്ഷം. രശ്മിക സോഷില്‍ മീഡിയയില്‍ പങ്കുവച്ച Read More…
സാമന്തയുടെ നക്ഷത്രം വീണ്ടുമുദിച്ചു; തമിഴും ഹോളിവുഡും വരെ കാത്തിരിക്കുന്നു
കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ Read More…