അടുത്ത കാലത്ത് റിലീസ് ചെയ്ത മഹാരാജയുടെ കളക്ഷന്‍ റെക്കോഡ് മാത്രം നോക്കിയാല്‍ മതി സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം. വെറും ആറു ദിവസങ്ങള്‍ കൊണ്ട് വിജയ് സേതുപതി നായകനായ സിനിമ വാരിയത് 40 കോടി രൂപയാണ്. പ്രേക്ഷകശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും സിനിമ നേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം സിനിമ കരിയര്‍ ബ്രേക്കായി തുടരുമ്പോള്‍ സിനിമ ശരിക്കും നേട്ടമാകേണ്ടത് നടന്‍ വിജയ് ആന്റണിക്കാണെന്നാണ് ഏറ്റവും പുതിയ വിവരം. ഈ വര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്ററില്‍ ഒന്നായി മാറിയേക്കാവുന്ന സിനിമ Read More…
Tag: vijay antony
വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍
ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം Read More…
ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തതിന്റെ ദു:ഖം താരത്തിന്റെ കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാവേദിയെ ഒന്നടങ്കമാണ് കരയിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇവര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൗമാരക്കാരുടെ മാനസികാവസ്ഥയെ കുറിച്ചും അവര്‍ക്കുള്ള ഉപദേശങ്ങളെക്കുറിച്ചും നടി സാമന്ത നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റ് വൈറലാവുകയാണ്. ഈ ചാറ്റിനിടെ ഒരു ആരാധകന്‍ ചോദിച്ചു, കൗമാരക്കാര്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരോട് എന്താണ് പറയുക. സാമന്ത മറുപടി പറഞ്ഞു, ”ഇപ്പോള്‍ Read More…